scorecardresearch

398 രൂപയ്ക്ക് 2ജിബി ഡാറ്റ, 12 ഒടിടി ചാനലുകൾ; പ്രീമിയം പ്ലാനുമായി ജിയോ ടിവി

അൺലിമിറ്റഡ് ഡാറ്റ, എസ്എംഎസ്, വോയ്‌സ് കോൾ, ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് തുടങ്ങിയ മറ്റ് സമാന സേവനങ്ങളിൽ ഇല്ലാത്ത സവിശേഷതകളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്

അൺലിമിറ്റഡ് ഡാറ്റ, എസ്എംഎസ്, വോയ്‌സ് കോൾ, ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് തുടങ്ങിയ മറ്റ് സമാന സേവനങ്ങളിൽ ഇല്ലാത്ത സവിശേഷതകളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്

author-image
Tech Desk
New Update
Jio Tv

(എക്‌സ്‌പ്രസ് ചിത്രം/ജിയോ)

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കാലമാണിത്, പുത്തൻ റിലീസ് ചിത്രങ്ങൾ മുതൽ സൂപ്പർ ഹിറ്റ് സീരീസുകൾ വരെ വിരൽ തുമ്പിൽ എത്തുമെന്നത് തന്നെയാണ് ഒടിടിയുടെ ജനപ്രീതിക്ക് കാരണം. കൊറോണ പ്രതിസന്ധിയിൽ ഇന്ത്യൻ ചലച്ചിത്ര മേഖല കൂപ്പുകുത്തിയപ്പേൾ പിടിവള്ളിയായ പ്ലാറ്റ്‌ഫോമുകളെ കൊറോണക്ക് ശേഷം, ഇന്ത്യക്കാർ കൈവിട്ടില്ല. നിരവധി സ്വദേശ-വിദേശ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഇതോടെ ഇന്ത്യയിൽ വിജയിക്കാൻ തുടങ്ങിയത്. 

Advertisment

സാധാരണക്കാർക്കും താങ്ങാനാവുന്ന പ്ലാനുകൾ മുതൽ കൂടുതൽ ക്വാളിറ്റിയും കണ്ടന്റുകളും വാഗ്ദാനം ചെയ്യുന്ന പ്രീമിയം പ്ലാനുകൾ വരെ നിലവിലുണ്ട്. ആ കുട്ടത്തിലേക്കാണ് ജിയോ ടിവി, തങ്ങളുടെ പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ച് വിപണി കീഴടക്കാൻ ഇറങ്ങുന്നത്.

പുതിയ പ്ലാനുകളിൽ, വരിക്കാർക്ക്- അൺലിമിറ്റഡ് ഡാറ്റ, എസ്എംഎസ്, വോയ്‌സ്, ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് തുടങ്ങി മറ്റു സമാന സേവനങ്ങളിൽ ഇല്ലാത്തതരം സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത്. 398 രൂപയിലാണ് പ്രീമിയം പ്ലാനുകൾ ആരംഭിക്കുന്നത്. പ്രതിമാസ, ത്രൈമാസ, വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളായി ഇവ ലഭ്യമാണ്. 

ഉപഭോക്താക്കൾക്ക് ദേശീയ, അന്തർദേശീയ, പ്രാദേശിക ഉള്ളടക്കമുള്ള 14 പ്രമുഖ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ വരെ ആസ്വദിക്കാനാകും. കൂടാതെ, പ്ലാറ്റ്‌ഫോം വാർഷിക പ്ലാൻ ഉപയോക്താക്കൾക്കായി നൂതനമായ 'വൺ-ക്ലിക്ക് കോൾ സെന്റർ പിന്തുണ'യും അവതരിപ്പിച്ചു.

Advertisment

പ്ലാനുകളുടെ പ്രധാന ഹൈലൈറ്റ്, അവ കണ്ടന്റുകളുടെ ഒരു നിരയിലേക്ക് തന്നെ ആക്‌സസ് നൽകുകയും കാഴ്ചാനുഭവം ലളിതമാക്കുകയും ചെയ്യുന്നു എന്നതാണ്. ഉപയോക്താക്കൾക്ക് JioCinema Premium, Disney+Hotstar, Zee5, SonyLiv, Prime Video (മൊബൈൽ എഡിഷൻ), Lionsgate Play എന്നിവ ആസ്വദിക്കാനാകും. ഇത് ഒന്നിലധികം സബ്‌സ്‌ക്രിപ്‌ഷനുകളുടെയും പ്രത്യേക ലോഗിനുകളുടെയും ആവശ്യകത  ഇല്ലാതാക്കും. കൂടാതെ SunNXT, Hoichoi, Chaupal, EpicOn, Planet Marathi, Kancha Lanka എന്നീ പ്രാദേശിക ആപ്പുകളും ഇതിൽ ഉൾപ്പെടുന്നു.

ജിയോ ടിവി പ്രീമിയം പ്ലാനുകളുടെ ഏറ്റവും രസകരമായ വശങ്ങളിലൊന്ന് അതിന്റെ ഉപയോക്തൃ കേന്ദ്രീകൃത സമീപനമാണ്. വിപുലമായ റെക്കമന്റേഷൻസ് ഉപയോക്താക്കളെ അവരുടെ മുൻഗണനകളനുസരിച്ച് ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നു. ഈ അനുയോജ്യമായ സമീപനം യൂസർ എൻഗേജ്മെന്റും സംതൃപ്തിയും വർദ്ധിപ്പിക്കുന്നു, കണ്ടന്റുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു.

ജിയോ ടിവി പ്രീമിയം പ്ലാനുകൾ

398 രൂപയുടെ അടിസ്ഥാന പ്ലാനിൽ പ്രതിദിനം 2GB ഡാറ്റയും 12 ഒടിടികളിലേക്കുള്ള ആക്‌സസും ലഭിക്കും, അതേസമയം 1198 രൂപയുടെ പാക്കേജ് 2GB/ദിവസം 14 ഒടിടികൾ വാഗ്ദാനം ചെയ്യുന്നു; കൂടാതെ 4498 രൂപയുടെ പാക്കേജ് 2GB/ദിവസം, 14 ഒടിടികൾ, മുൻഗണനാ കസ്റ്റമർ കെയർ സംവിധാനം എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 28 ദിവസത്തേക്ക് 10 ജിബി ഡാറ്റയും 12 ഒടിടി ‌പ്ലാറ്റ്ഫോമുകളുമുള്ള 148 രൂപയുടെ ഒരു ഡാറ്റ ആഡ്-ഓണും പ്ലാനിൽ ഉണ്ട്.

ജിയോ ടിവിയുടെ പ്രീമിയം പ്ലാനുകൾ പ്രീപെയ്ഡ് സെഗ്‌മെന്റിനെ തന്നെ മാറ്റിമറിച്ചേക്കാം. മത്സരാധിഷ്ഠിത വിലനിർണ്ണയം, വിപുലമായ കണ്ടന്റുകൾ, ഉപയോക്തൃ-സൗഹൃദ ഫീച്ചറുകൾ എന്നിവ സൗകര്യപ്രദമായ ഡിജിറ്റൽ വിനോദ പാക്കേജ് തേടുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഒരു തിരഞ്ഞെടുപ്പാകുന്നു. 

Check out More Technology News Here 

Jio

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: