Latest News

റെയിൽവേ ടിക്കറ്റിങ്ങിന് ഇനി ജിയോറെയിൽ ആപ്പ്; അറിയേണ്ടതെല്ലാം

ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും റദ്ദാക്കാനും ട്രെയിൻ വിവരങ്ങൾ അറിയാനും സാധിക്കും

ജിയോ ഫോൺ ഉപഭോക്താക്കൾക്ക് റെയിൽവേ ടിക്കറ്റിങ് സൗകര്യമൊരുക്കി ജിയോറെയിൽ ആപ്പ്. ഈ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും റദ്ദാക്കാനും ട്രെയിൻ വിവരങ്ങൾ അറിയാനും സാധിക്കും. ജിയോഫോൺ, ജിയോഫോൺ 2 ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ആപ്പ് ലഭ്യമാകുക. ജിയോ ആപ്പ് സ്റ്റോർ വഴി ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഐആർസിടിസി ട്രെയിൻ ബുക്കിങ് സൗകര്യമാണ് ഈ ആപ്പ് പ്രദാനം ചെയ്യുന്നത്. തൽക്കാൽ ബുക്കിങ്ങിനും ആപ്പിൽ സൗകര്യമുണ്ട്. ഐആർസിടിസി ഐഡിയിലൂടെയാണ് ആപ്പ് പ്രവർത്തിക്കുക. ഐആർസിടിസി അക്കൗണ്ട് ഇല്ലാത്തവർക്ക് ആപ്പിലൂടെ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ടിക്കറ്റ് ബുക്ക് ചെയ്യൽ, റദ്ദാക്കൽ, ട്രെയിൻ സമയ വിവരങ്ങൾ, ട്രെയിൻ റൂട്ട്സ്, സീറ്റ് ലഭ്യത, തൽക്കാൽ ടിക്കറ്റ് ബുക്കിങ് എന്നീ സൗകര്യങ്ങളാണ് ജിയോറെയിൽ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുക. ഭാവിയിൽ പിഎൻആർ സ്റ്റാറ്റസ്, ട്രെയിന്റെ ലൊക്കേഷൻ, ഭക്ഷണം ഓർഡർ ചെയ്യൽ തുടങ്ങി സൗകര്യങ്ങളും ആപ്പിലൂടെ ലഭിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇ വാലറ്റ്സ് എന്നിവ വഴിയാണ് ഉപഭോക്താക്കൾക്ക് പേയ്മെന്റ് നടത്താൻ കഴിയുക.

ജിയോഫോൺ, ജിയോഫോൺ 2 എന്നിവയിൽ പുതിയ​ ഫീച്ചറുകൾ ഉൾപ്പെടുത്താനുളള പരീക്ഷണമെന്ന നിലയ്ക്കാണ് ജിയോറെയിൽ ആപ്പ് മുകേഷ് അംബാനിയുടെ കമ്പനി പുറത്തിറക്കിയത്. രണ്ടു ഫോണിലും നിലവിൽ വാട്സ്ആപ്പ്, യുട്യൂബ്, ഫെയ്സ്ബുക്ക്, ജിയോ ടിവി തുടങ്ങിയ ആപ്പുകൾ ലഭ്യമാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Jiorail free app for jiophone jiophone 2 launched book train tickets check pnr status etc

Next Story
ടാറ്റ സ്കൈ ചാനലുകളുടെ പുതുക്കിയ വിലവിവര പട്ടിക
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express