scorecardresearch
Latest News

ഇഎംഐ മുടക്കിയാൽ ഫോൺ ലോക്കാവുന്ന ഫീച്ചറുമായി ജിയോഫോൺ നെക്സ്റ്റ്; അറിയേണ്ടതെല്ലാം

ഇഎംഐ മുടങ്ങിയാൽ ഫോൺ ഉപയോഗിക്കാൻ കഴിയാതാവുന്ന തരത്തിലുള്ള പ്രീലോഡഡ് ആപ്പുമായാണ് ഫോൺ വരുന്നത്

reliance Jio, JioPhone, JioPhone Next, JioPhone Next price, JioPhone Next features, JioPhone Next, JioPhone Next specifications, JioPhone Next launch

റിലയൻസ് ജിയോയുടെ ബജറ്റ് സ്മാർട്ട്ഫോണാണ് ജിയോഫോൺ നെക്സ്റ്റ്. ഈ ഫോൺ ഉപഭോക്താക്കൾ ഇഎംഐ വഴി വാങ്ങുകയാണെങ്കിൽ കൃത്യ സമയത്ത് തിരിച്ചടവ് ഉറപ്പാക്കുന്നതിനുള്ള ഫീച്ചറുമായാണ് ഈ ഫോൺ വരുന്നത്. കൃത്യസമയത്ത് പേയ്‌മെന്റുകൾ നടത്തിയില്ലെങ്കിൽ ജിയോഫോൺ നെക്‌സ്റ്റ് ഉപയോഗിക്കുന്നത് തടയുന്ന ഡിവൈസ് ലോക്ക് ‘ഫീച്ചർ’ ആണ് ഈ ഫോണിൽ. ആ ഫീച്ചറും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വിശദമായി നോക്കാം.

ജിയോഫോൺ നെക്സ്റ്റിലെ ഒരു ഡെഡിക്കേറ്റഡ് സിസ്റ്റം ആപ്ലിക്കേഷൻ വഴി ഡിവൈസ് ലോക്ക് ഫീച്ചർ നടപ്പിലാക്കാൻ സാധ്യതയുണ്ട്, നിങ്ങൾ ഇഎംഐ വഴി ഫോൺ വാങ്ങുകയാണെങ്കിൽ, ആപ്പ് പ്രവർത്തനക്ഷമമായ അവസ്ഥയിലായിരിക്കും കാണും. ഫോൺ ഉപയോഗിക്കുന്നത് തുടരാൻ നിങ്ങൾ പേയ്‌മെന്റുകൾ നടത്തേണ്ടതുണ്ടെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്ന ബാനറുകൾ ഇതിന്റെ ഭാഗമായി ഫോണിൽ പ്രത്യക്ഷപ്പെടും. “ഫിനാൻസർ വഴി ലഭ്യമായ ഉപകരണം” (Device provided by the financer) എന്നെഴുതിയ ബാനറുകൾ ഇതിൽ ഉൾപ്പെടുന്നു.

ബാനറുകൾ ഫോൺ സ്ക്രീനിൽ ഒന്നിലധികം ഇടങ്ങളിൽ പോപ്പ് അപ്പ് ചെയ്യും. നിങ്ങൾ കൃത്യസമയത്ത് പണമടച്ചാലും അവ ഒഴിവാിപ്പോവാൻ ഒരു മാർഗവുമില്ലെന്ന് തോന്നുന്നു.

Also Read: ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ്; വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തുന്നു

കൃത്യസമയത്ത് പണമടയ്ക്കാത്ത സാഹചര്യത്തിൽ ആപ്പ് ഫോണിനെ പൂർണ്ണമായി ലോക്ക് ചെയ്യുമോ അതോ തിരഞ്ഞെടുത്ത സേവനങ്ങൾ ബ്ലോക്ക് ചെയ്യപ്പെടുമോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും, പേയ്‌മെന്റ് ഷെഡ്യൂൾ തടസ്സപ്പെട്ടാൽ പ്രധാന പ്രവർത്തനങ്ങളെ ബാധിക്കും.

ജിയോഫോൺ നെക്സ്റ്റിന്റെ വില 6,499 രൂപയാണ്. ഉപയോക്താക്കൾക്ക് 501 രൂപ കൺവീനിയൻസ് ചാർജുകൾക്കൊപ്പം 1999 രൂപ ഡൗൺ പേയ്‌മെന്റ് നൽകി ഇഎംഐ വഴിയും ഇത് വാങ്ങാം. തുടർന്ന് വോയ്‌സ്, ഡാറ്റ സേവനങ്ങൾ ഉൾപ്പെടുന്ന ഒന്നിലധികം ഇഎംഐ പ്ലാനുകളിൽ നിന്ന് അവർക്ക് തിരഞ്ഞെടുക്കാം.

ഇത് ആദ്യമായല്ല ഫോൺ നിർമ്മാതാക്കൾ പേയ്‌മെന്റ് മുടങ്ങിയാൽ നിയന്ത്രണങ്ങൾ വരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഫോണിൽ നടപ്പിലാക്കുന്നത്. ഗൂഗിൾ പോലും അടവ് മുടക്കുന്നവരെ ലക്ഷ്യമിട്ട് ഒരു ആപ്പ് വികസിപ്പിച്ചെടുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കമ്പനികൾക്ക് സമയബന്ധിതമായി പണമടയ്ക്കാത്ത സാഹചര്യത്തിൽ ഉപയോക്താക്കളിൽ നിന്ന് അവരുടെ ഫോണുകൾ ലോക്ക് ഔട്ട് ചെയ്യാൻ സഹായിക്കും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Jiophone nexts preloaded device lock feature all you need to know578687