റിലയൻസ് ജിയോ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തുമ്പോൾ ആദ്യം തന്നെ വാങ്ങിക്കാൻ എന്ത് ചെയ്യണം? ഇതിനുള്ള ഉത്തരമാണ് റിലയൻസ് ജിയോ വെബ്സൈറ്റിൽ പുതുതായി എത്തിയിരിക്കുന്നത്. ഫോൺ വാങ്ങേണ്ടവർക്ക് ഉൽപ്പന്നം വിൽപ്പനയ്ക്ക് എത്തും മുൻപ് നോട്ടിഫിക്കേഷൻ ലഭിക്കാനുള്ള സൗകര്യം തങ്ങളുടെ വെബ്സൈറ്റിൽ റിലയൻസ് ജിയോ നൽകിക്കഴിഞ്ഞു.

ആഗസ്ത് 24 മുതൽ വിപണിയിലെത്തുന്ന ഫോൺ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന കണക്കിൽ വിറ്റഴിക്കുമെന്നാണ് നേരത്തേ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് തന്നെ വേഗത്തിൽ ഫോൺ ബുക്ക് ചെയ്യാവുന്നതാണ്. ജിയോയുടെ വെബ്സൈറ്റ് തുറക്കുമ്പോൾ തന്നെ ഫോൺ ബുക്ക് ചെയ്യുന്നതിനുള്ള കീപ് മി പോസ്റ്റഡ് (Keep Me Posted) ബാനർ പ്രത്യക്ഷപ്പെടും.

ഫോൺ ആവശ്യമുള്ളവർ ഈ ബാനറിൽ ക്ലിക് ചെയ്യണം. പിന്നീട് തുറന്ന് വരുന്ന അപേക്ഷ ഫോമിൽ നിങ്ങളുടെ ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നൽകി ഫോൺ സ്വന്തമാക്കാനുള്ള ആഗ്രഹം അറിയിക്കാം. ഇത് കഴിഞ്ഞാലുടൻ തന്നെ ഇമെയിലിലും ഫോണിലും ഈ ബുക്കിംഗ് സംബന്ധിച്ച നോട്ടിഫിക്കേഷൻ ലഭിക്കും.

ജിയോ അയക്കുന്ന നോട്ടിഫിക്കേഷൻ

Greetings from Jio!

Thank you for your interest. We have received your details and our team will contact you shortly.

Thank You,
Team Jio

മൂന്ന് വർഷം കഴിഞ്ഞ് ഫോൺ മടക്കിക്കൊടുക്കുമ്പോൾ 1500 രൂപ കൂടി നൽകണമെന്ന നിബന്ധനയിലാണ് ഒറ്റ രൂപ പോലും വാങ്ങാതെ റിലയൻസ് ജിയോ 4ജി വോൾട്ട് ഫോണുകൾ വിപണിയിലിറക്കുന്നത്. മൂന്ന് വർഷം കഴിയുമ്പോൾ വർഷം 500 എന്ന നിരക്കിൽ മാത്രമേ ഉപഭോക്താവ് ഫോണിനായി മുതൽ മുടക്കേണ്ടതുള്ളൂ.

പ്രതിമാസം 153 രൂപ പ്ലാനിൽ ഇന്റർനെറ്റും സൗജന്യ വോയ്സ് കോളും ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാവും. ആഴ്ച തോറുമുള്ള പ്ലാനിന് 54 ഉം, രണ്ട് ദിവസത്തെ പ്ലാനിന് 24 ഉം രൂപയാണ് നൽകേണ്ടത്. എല്ലാ പ്ലാനിലും വോയ്സ് കോൾ സൗജന്യമാണ്.

2017 അവസാനത്തോടെ ഫോൺ ലഭ്യമാക്കി തുടങ്ങാനാണ് തീരുമാനം. ഓരോ ആഴ്ചയും 5 മില്യൻ ഫോണുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ