JioFiber broadband plans: Price, speeds, OTT apps: 399 രൂപയിൽ ആരംഭിച്ച് 8,499 രൂപ വരെ നിരക്കിൽ ജിയോ ഫൈബറിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകൾ ലഭ്യമാണ്. 999 രൂപ പ്ലാനിനായി ജിയോ 30 ദിവസത്തെ സൗജന്യ ട്രയൽ ഓപ്ഷനും നൽകുന്നു. ഈ പ്ലാനിനായി ഉപയോക്താക്കൾ 2,500 രൂപ തിരികെ ലഭിക്കുന്ന നിക്ഷേപമായി നൽകണം. ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളെക്കുറിച്ച് കൂടുതലായി അറിയാം.
Best JioFiber 2021 broadband plans, price, benefits- മികച്ച ജിയോ ഫൈബർ പ്ലാനുകൾ
399 രൂപയുടെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിൽ 30 എംബിപിഎസ് വേഗതയും “ട്രൂലി അൺലിമിറ്റഡ്” ഡാറ്റയും ലഭിക്കും. എന്നാൽ പ്രതിമാസം 3,300 ജിബിയിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും കമ്പനി പറയുന്നു. ഇനി പറയുന്ന എല്ലാ ബ്രോഡ്ബാൻഡ് പ്ലാനുകളിലും സ്ഥിതി ഇതാണ്. അടിസ്ഥാന ജിയോ ഫൈബർ പ്ലാനിൽ പരിധിയില്ലാത്ത വോയ്സ് കോളുകളും ലഭിക്കും. എന്നാൽ, ഇതിൽ OTT അപ്ലിക്കേഷനുകൾക്കായുള്ള സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നില്ല.
699 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് 100 എംബിപിഎസ് ഇന്റർനെറ്റ് വേഗത, പരിധിയില്ലാത്ത ഡാറ്റ, വോയ്സ് കോളുകൾ എന്നിവ ലഭിക്കും. എന്നാൽ ഒടിടി സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ ഈ പ്ലാനിലുമില്ല.
999 രൂപയുടെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ ഉണ്ട്. ഇതിൽ 150 എംബിപിഎസ് വേഗതയും പ്രതിമാസം, 1,000 രൂപ വിലമതിക്കുന്ന 14 വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്കുള്ള സൗജന്യ ആക്സസും നൽകുന്നു. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, സോണി ലിവ്, സീ 5 പ്രീമിയം, വൂട്ട് സെലക്ട്, വൂട്ട് കിഡ്സ്, സൺ നെക്സ്ട്, ആൾട്ട് ബാലാജി, ഡിസ്കവറി +, ഇറോസ് നൗ, ജിയോ സിനിമ, ലയൺസ്ഗേറ്റ് പ്ലേ, ഷിമാറൂമീ, ഹൊയിചോയ് എന്നിവ ഇതിൽ നിങ്ങൾക്ക് ലഭിക്കുന്ന അപ്ലിക്കേഷനുകളാണ്. പരിധിയില്ലാത്ത വോയ്സ് കോളുകളും ഇതിൽ ലഭിക്കുന്നു.
300 എംബിപിഎസ് വേഗത, പരിധിയില്ലാത്ത ഡാറ്റ, വോയ്സ് ആനുകൂല്യങ്ങൾ എന്നിവയുമായാണ് 1,499 രൂപയുടെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ വകുന്നത്. പ്രതിമാസം 1,500 രൂപ വിലമതിക്കുന്ന 15 ഒടിടി അപ്ലിക്കേഷൻ സബ്സ്ക്രിപ്ഷനുകളും ഇതിൽ ലഭിക്കും. 999 രൂപയുടെ ഓഫറിൽ ലഭിക്കുന്ന സബ്സ്ക്രിപ്ഷനുകൾക്കൊപ്പം നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനും ഈ ഓഫറിൽ ലഭിക്കും.
2,499 രൂപയുടെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിൽ 500 എംബിപിഎസ് ഇന്റർനെറ്റ് വേഗത ലഭിക്കും. പരിധിയില്ലാത്ത വോയ്സ്, ഡാറ്റ ആനുകൂല്യങ്ങൾ എന്നിവയുമുണ്ട്. ജിയോയിൽ നിന്നുള്ള ഈ ബ്രോഡ്ബാൻഡ് പ്ലാൻ പ്രതിമാസം 1,500 രൂപ വിലമതിക്കുന്ന 15 ഒടിടി ആപ്ലിക്കേഷനുകളിലേക്ക് സൗജന്യ ആക്സസ് നൽകുന്നു. ഇതിൽ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിന്റെ സ്റ്റാൻഡേർഡ് പ്ലാൻ ലഭിക്കുന്നു.
3,999 രൂപയുെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ 1 ജിബിപിഎസ് ഇന്റർനെറ്റ് വേഗതയും പരിധിയില്ലാത്ത ഡാറ്റ വോയ്സ് ആനുകൂല്യങ്ങളും നൽകുന്നു. പ്രതിമാസം 1,650 രൂപ വിലമതിക്കുന്ന 15 സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ സബ്സ്ക്രിപ്ഷൻ ഉൾക്കൊള്ളുന്നതാണ് ഇത്.
8,499 രൂപയുടെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാമിൽ നെറ്റ്ഫ്ലിക്സിന്റെ പ്രീമിയം 4 കെ പ്ലാനും 1,800 രൂപ വിലമതിക്കുന്ന ഒടിടി ആപ്ലിക്കേഷൻ സബ്സ്ക്രിപ്ഷനുകളും ലഭിക്കും. 1 ജിബിപിഎസ് വേഗതയും പരിധിയില്ലാത്ത വോയ്സ് കോളുകളും ഈ പായ്ക്കിൽ ലഭിക്കും.
How to buy JioFiber broadband connection?- ജിയോ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കുന്നതെങ്ങനെ
ജിയോുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതിനായി രജിസ്റ്റർ ചെയ്യണം. നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, മുഴുവൻ വിലാസം എന്നിവ നൽകണം. നിങ്ങളുടെ പ്രദേശത്ത് ജിയോ ഫൈബർ ലഭ്യമാണെങ്കിൽ, നിങ്ങളുടെ വീട്ടിൽ കണക്ഷൻ നേടാൻ കഴിയും.