scorecardresearch

ജിയോ ഫൈബർ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ ഓഫറുമായി റിലയൻസ് ജിയോ

ഈ പരിമിതകാല ഓഫർ ഒക്ടോബർ 18 മുതൽ 28 വരെ മാത്രമാകും ലഭ്യമാകുക

ജിയോ ഫൈബർ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ ഓഫറുമായി റിലയൻസ് ജിയോ

ദീപാവലി പ്രമാണിച്ച് സ്പെഷ്യൽ ബൊണാൻസാ ഓഫറുമായി റിലയൻസ് ജിയോ. കഴിഞ്ഞ ദിവസം അവതരിപ്പിച്ച “ജിയോ ഫൈബർ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ” ഓഫർ പ്രകാരം പുതിയ വരിക്കാർക്ക് 100 ശതമാനം വാല്യൂ ബാക്ക് ഓഫറും 15 ദിവസത്തെ അധിക വാലിഡിറ്റിയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

അധിക നിരക്കുകളൊന്നുമില്ലാതെ 6,000 രൂപ വിലയുള്ള 4K ജിയോഫൈബർ സെറ്റ് ടോപ്പ് ബോക്‌സും അതുപോലെയുള്ള മറ്റ് ആനുകൂല്യങ്ങളും ഓഫറിൽ ഉൾപ്പെടുന്നു. പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ജിയോ അവതരിപ്പിച്ച ഈ പരിമിതകാല ഓഫർ ഒക്ടോബർ 18 മുതൽ 28 വരെ മാത്രമാകും ലഭ്യമാകുക.

എന്താണ് “ജിയോ ഫൈബർ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ” ഓഫർ ? എങ്ങനെ ഈ ആനുകൂല്യങ്ങൾ നേടാം ?

പുതിയ ജിയോ ഫൈബർ കണക്ഷൻ എടുക്കുകയും ഒപ്പം താഴെ പറഞ്ഞിരിക്കുന്ന രണ്ട് പ്ലാനുകളിൽ ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യുന്ന ആർക്കും പുതിയ ജിയോ ഫൈബർ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകും.

പ്രതിമാസം 599 രൂപയ്ക്കുള്ള ആറ് മാസത്തെ പ്ലാനാണ് ഇതിൽ ആദ്യത്തേത്. ഈ പ്ലാനിൽ 30Mbps വേഗതയും പതിനാലോളം ഒടിടി പ്ലാറ്റുഫോമുകളിലേക്കുള്ള അക്‌സെസ്സും 550ൽ പരം ചാനലുകളും ഉൾപ്പെടുന്നു. പ്ലാനിന്റെ മൊത്തം ചെലവ് പ്രതിമാസം 599 രൂപയും, ഒപ്പം 647 രൂപ ജിഎസ്ടിയും ആയിരിക്കും. അതായത് ആറു മാസത്തേക്ക് മൊത്തം 4,241 രൂപ.

ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് അജിയോ, റിലൈൻസ് ഡിജിറ്റൽ , നെറ്റ്മെഡ്‌സ് തുടങ്ങിയവയുടെ 1,000 രൂപയുടെ വൗച്ചറുകളും, IXIGO-യുടെ 1,500 രൂപയുടെ വൗച്ചറും ആനുകൂല്യങ്ങളായി ലഭിക്കും. ഇതിനു പുറമേ 15 ദിവസത്തെ അധിക വാലിഡിറ്റിയും ഈ ഓഫർ പ്രകാരം ഉപഭോക്താക്കൾക്ക് ലഭിക്കും.

ആറു മാസകാലത്തേക്കുള്ള പ്രതിമാസം 899 രൂപയുടെ പ്ലാനാണ് രണ്ടാമത്തേത്. ഇതിൽ 100Mbps വേഗതയും 14ൽപരം ഒടിടി ആപ്പുകളും 550ൽ കൂടുതൽ ഓൺ-ഡിമാൻഡ് ചാനലുകളും ഉൾപ്പെടുന്നു. ഇതിന് ഉപയോക്താക്കൾക്ക് 971 രൂപ ജിഎസ്ടിയുൾപ്പെടെ 6365 രൂപയാകും മൊത്തം ചെലവ്.

ആനുകൂല്യങ്ങളിൽ 2,000 രൂപയുടെ അജിയോ വൗച്ചർ, 500 രൂപയുടെ റിലയൻസ് ഡിജിറ്റൽ വൗച്ചർ, 500 രൂപയുടെ നെറ്റ്‌മെഡ്‌സ് വൗച്ചർ, 1,500 രൂപയുടെ IXIGO വൗച്ചർ എന്നിവ ഉൾപ്പെടുന്നു. പുതിയ ജിയോ ഫൈബർ കണക്ഷൻ ലഭിക്കാൻ ഉപയോക്താക്കൾക്ക് ജിയോ ഫൈബർ വെബ്‌സൈറ്റിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Jiofiber double festival bonanza offers revealed ahead of diwali