കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ച മൂന്ന് മാസത്തെ സൗജന്യ സമ്മർ ഓഫറുകള്‍ പിൻവലിക്കാൻ ജിയോ തീരുമാനിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നല്കിയ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം.
എണ്ണ വിപണനത്തില്‍ പ്രമുഖരായ റിലയന്‍സ് ഇന്ഡസ്ട്ട്രി 2016 സെപ്തംബര്‍ അഞ്ചിനാണ് ജിയോ പ്രഖ്യാപിച്ചുകൊണ്ട് ടെലികോം സര്‍വ്വീസ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റം ആരംഭിക്കുന്നത്. അന്ന് ‘വെല്‍കം’ ഓഫര്‍’ എന്ന പേരില്‍ ഡിസംബര്‍ അവസാനം വരെ സൌജന്യ സേവനം നല്‍കാനായിരുന്നു ജിയോയുടെ തീരുമാനം.
ഡിസംബറില്‍, ‘ജിയോ ഹാപി ന്യൂ ഇയര്‍’ ഓഫര്‍ എന്ന പേരില്‍ മാര്‍ച്ച് 31 വരെ ഈ ഓഫറിനെ വലിച്ചുനീട്ടി. ഒടുവില്‍, മാര്‍ച്ചില്‍ പ്രഖ്യാപിച്ച ‘സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍ ആണ് ട്രായുടെ ഇപ്പോള്‍ വിലക്കിയിരിക്കുന്നത്.
Read More: ജിയോ ‘സമ്മര്‍ സര്‍പ്രൈസ്’; തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഏപ്രില്‍ ഒന്ന് മുതല്‍ തങ്ങളുടെ സേവനങ്ങള്‍ക്ക് വിലയീടാക്കും എന്ന് ജിയോ ആദ്യ തീരുമാനച്ചിരുന്നു. എന്നാല്‍, മാര്‍ച്ച് 31 നു നടത്തിയ അപ്രതീക്ഷിത തീരുമാനത്തിലാണ് ഉപഭോക്താക്കള്‍ക്കുള്ള ഉപഹാരം എന്ന പേരില്‍ ‘ സമ്മര്‍ സര്‍പ്രൈസ്’ പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ നിലനിന്നിരുന്ന ഓഫറുകളുടെ കാലാവധി വീണ്ടും നീട്ടാന്‍ റിലയന്‍സ് തീരുമാനിച്ചത്.
അതിനായി 303 രൂപയുടെ റീചാര്‍ജ് നടത്തി പ്രൈം മെമ്പര്‍ഷിപ്പില്‍ അംഗമായാല്‍ മാത്രം മതി എന്നായിരുന്നു ജിയോയുടെ പ്രഖ്യാപനം.
‘സമ്മര്‍ സര്‍പ്രൈസ്’ പ്രകാരം ‘പ്രൈം മെമ്പര്‍ഷിപ്പില്‍ റെജിസ്റ്റര്‍’ ചെയ്യുകയാണ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് സൌജന്യ സേവനങ്ങളില്‍ തുടരാമായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ട്രായി നിലപാട് എടുത്തിരിക്കുന്നത്.
Read More :കൈവിട്ടില്ല, ‘ജിയോ കി ജയ്’: പ്രൈം ഓഫര്‍ കാലാവധി നീട്ടി; കൂടെ പ്രഖ്യാപിച്ചത് ‘സര്‍പ്രൈസ് ഓഫറും’
ട്രായുടെ നിര്‍ദ്ദേശം തങ്ങള്‍ വിലക്കെടുക്കുന്നു എന്നാണു ജിയോ കേന്ദ്രങ്ങള്‍ അറിയിച്ചത്. മൂന്നു മാസത്തെ സൌജന്യ സേവനത്തെ പിന്‍വലിക്കുന്നതായിരിക്കും. എന്നാല്‍ സാങ്കേതികമായി അതിനു കുറച്ചു ദിവസത്തെ സാവകാശം ആവശ്യമായി വരും എന്നാണു കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു.
എന്തിരുന്നാലും, ഓഫര്‍ പിന്‍വലിക്കുന്നതു വരെ ഓഫറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കളെ ഇത് ഒരു തരത്തിലും ബാധിക്കില്ല എന്നും കമ്പനി ഉറപ്പു തരുന്നു.