ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കി ടെലികോം രംഗത്ത് കമ്പനികൾക്ക് പരസ്പരം മത്സരിക്കുകയാണ്. കമ്പനികൾ തമ്മിലുള്ള മത്സരം ഏറം ഗുണം ചെയ്യുന്നത് ഉപഭോക്താക്കൾക്ക് തന്നെയാണ്. ഇന്റർനെറ്റ് സേവനങ്ങൾക്കാണ് ഇപ്പോൾ കമ്പനികൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 1 ജിബി ഡറ്റായ്ക്ക് 18.5 രൂപ എന്ന നിലയിലാണ് ഇന്ത്യൻ നിരക്ക്. ആഗോള ശരാശരിയിൽ ഇത് ഒരു ജിബിയ്ക്ക് 600 രൂപയാണ്.

ഇന്ത്യൻ ടെലികോം രംഗത്തെ വമ്പന്മാരായ ജിയോയും എയർടെലുമെല്ലാം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള മത്സരത്തിലാണ്. ഇക്കാര്യത്തിൽ വോഡഫോണും ബിഎസ്എൻഎല്ലും ഒട്ടും പിന്നിലല്ല. 500 രൂപയിൽ താഴെയുള്ള ഈ കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ചാണ് ലേഖനം ചർച്ച ചെയ്യുന്നത്.

എയർടെൽ – 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം രണ്ട് ജിബി ഡറ്റാ വീതം ലഭിക്കുന്ന എയർടെൽ റീച്ചാർജ് പ്ലാനാണ് 249 രൂപയുടെ പ്രീപെയ്ഡ്. 28 ദിവസത്തെ കാലാവധിയിൽ പ്രതിദിനം രണ്ട് ജിബി ഡറ്റായ്ക്ക് പുറമെ 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളും ലഭിക്കും.

എയർടെൽ – 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ ദീർഘകാല പ്ലാനുകളിൽ ഒന്നാണ് ഇത്. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനിന്റെ കാലാവധി 84 ദിവസമാണ്. ഈ കാലയളവിൽ പ്രതിദിനം ഒരു ജിബി വീതം ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമെ 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളും ലഭിക്കും.

ജിയോ – 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ചെറിയ കാലയളവിൽ തന്നെ ഇന്ത്യൻ ടെലികോം രംഗത്തെ ഭീമന്മാരായി വളർന്ന ജിയോയുടെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ് ഇത്. പ്രതിദിനം കൂടുതൽ ഡറ്റാ ഉപയോഗിക്കുന്നവരെ ലക്ഷ്യം വെച്ചുള്ള പ്ലാനിൽ പ്രതിദിനം മൂന്ന് ജിബി ഡറ്റാ വീതം 28 ദിവസം ലഭ്യമാകും. 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളും സൗജന്യമായും ലഭിക്കും.

ഇതിന് പുറമെ ജിയോ ആപ്ലിക്കേഷനുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും കമ്പനി ഉറപ്പ് നൽകുന്നു.

ജിയോ – 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ തന്നെ സ്റ്റാൻഡേർഡ് റീച്ചാർജ് പ്ലാനാണ് 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 70 ദിവസത്തെ കാലാവധിയിൽ ആകെ 105 ഡറ്റായാണ് കമ്പനി നൽകുന്നത്. അതായത് പ്രതിദിനം 1.5 ജിബി ഡറ്റാ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളും ഈ പ്ലാനിന്റെയും ഭാഗമാണ്. ജിയോ ആപ്ലിക്കേഷനുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.

വോഡഫോൺ – 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിന്റെ 199 രൂപയുടെ റീച്ചാർജ് പ്ലാനിൽ ഉപഭോക്താക്കൾക്ക് സൗജന്യ അൺലിമിറ്റഡ് വോയിസ് കോളിനൊപ്പം പ്രതിദിനം 1.5 ജിബി എന്ന കണക്കിൽ ഇന്രർനെറ്റ് സേവനവും ലഭ്യമാകും. 28 ദിവസത്തെ കാലാവധിയിൽ 42 ജിബി ഡറ്റായാണ് ആകെ വോഡഫോൺ നൽകുന്നത്.

വോഡഫോൺ – 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിന്റെ ദീർഘകാല പ്ലാനാണിത്. പ്രതിദിനം ഒരു ജിബി ഡറ്റാ വീതം 84 ദിവസത്തേയ്ക്ക് ഉപഭോക്താക്കൾക്ക് ഇന്രർനെറ്റ് സേവനം നൽകുന്നു. ഇതിന് പുറമെ 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളും ലഭിക്കും.

ബിഎസ്എൻഎൽ – 186 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 186 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് പ്രതിദിനം ഒരു ജിബി ഡറ്റായാണ്. 28 ദിവസത്തെ കാലാവധിയാണ് ഈ പദ്ധതിയുടേതാണ്. മറ്റ് കമ്പനികളെ പോലെ തന്നെ 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളും ബിഎസ്എൻഎൽ റീച്ചാർജിൽ ലഭിക്കും.

ബിഎസ്എൻഎൽ – 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ദീർഘകാല പ്ലാനായ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 74 ദിവസത്തേയ്ക്ക് ഒരു ജിബി ഡറ്റാ വീതം ലഭിക്കും. പ്രതിദിന ഉപഭോഗം കഴിഞ്ഞാൽ ഇന്രർനെറ്റ് വേഗത സെക്കന്റിൽ 80 കെബിയായും കുറയും. 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളും ബിഎസ്എൻഎൽ റീച്ചാർജിൽ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook