ജിയോ, എയർടെൽ, വി (വോഡഫോൺ, ഐഡിയ) എന്നീ മൊബൈൽ സേവനദാതാക്കൾ 500 രൂപയിൽ താഴെയുള്ള ധാരാളം ആനുകൂല്യങ്ങളോടെയുള്ള നിരവധി പോസ്റ്റ് പെയ്ഡ് റീചാർജ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. എയർടെല്ലും വിഐയുമായി താരതമ്യം ചെയ്യുമ്പോൾ ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം നൽകുന്നത്. പോസ്റ്റ് പെയ്ഡ് റീച്ചാർജുകളോടൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും ഈ കമ്പനികൾ വാഗ്ദാനം ചെയ്യുന്നു.
ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ
ടെലികോം ഭീമന്മാരായ റിലയൻസ് ജിയോ 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. 75 ജിബി എഫ്യുപി ഡറ്റയാണ് കമ്പനി നൽകുന്നത്. ഈ ക്വാട്ട കഴിയുന്ന മുറയ്ക്ക് ഒരു ജിബി ഡറ്റയ്ക്ക് 10 രൂപ വീതം അധികം നൽകണം. അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ലഭിക്കും. ഇതിന് പുറമെ ജിയോ ആപ്ലിക്കേഷനുകളിൽ സൗജന്യ ഉപഭോഗവും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 399 രൂപ പോസ്റ്റ് പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കില്ല. 499 രൂപയുടെ പ്ലാനിലാണ് ഒടിടി സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത്. 75 ജിബി എഫ്യുപി ഡറ്റയാണ് കമ്പനി നൽകുന്നത്. അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ലഭിക്കും. എന്നാൽ എയർടെല്ലിന്റെ പോസ്റ്റ് പെയ്ഡ് റീച്ചാർജിൽ നെറ്റ്ഫ്ലിക്സിൽ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭ്യമല്ല. ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.
വിഐ (വോഡഫോൺ) പോസ്റ്റ് പെയ്ഡ് പ്ലാൻ
വിഐയ്ക്കും 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുണ്ടെങ്കിലും എയർടെല്ലിന്റേതിന് സമാനമായി നിങ്ങൾക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കില്ല. 499 രൂപയുടെ പ്ലാനിലാണ് ഒടിടി സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത്. 75 ജിബി എഫ്യുപി ഡറ്റയാണ് കമ്പനി നൽകുന്നത്. അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ലഭിക്കും. നെറ്റ്ഫ്ലിക്സ് ഇവിടെയും കിട്ടില്ലെങ്കിലും പകരം സീ ടിവി ലഭ്യമാണ്. ഒപ്പം ആമസോൺ പ്രൈമും.