ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ: ഏറ്റവും മികച്ച 1.5 ജിബി പ്രതിദിന ഡാറ്റാ പ്ലാനുകൾ അറിയാം

Jio vs Airtel vs Vodafone-Idea Prepaid Recharge Plans: ഇപ്പോൾ നിരവധി പേർ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത്, ശക്തമായ ഇന്റർനെറ്റ് പ്ലാൻ ഉള്ളത് ഒരു പരിധിവരെ അനിവാര്യതയായി മാറിയിരിക്കുന്നു. ഇതിനായി, ഒന്നുകിൽ ഞങ്ങളുടെ വീടുകൾക്കായി ഒരു ബ്രോഡ്‌ബാൻഡ് പ്ലാൻ ലഭ്യമാക്കുകയോ അല്ലെങ്കിൽ ഒരു ഇന്റർനെറ്റ് ഡോംഗിൾ വാങ്ങുകയോ ചെയ്യുന്നു. അതിനൊപ്പം മൊബൈലിൽ ഒരു ഡാറ്റ പ്ലാൻ ഉണ്ടായിരിക്കേണ്ടതും ഒരു പരിധിവരെ അനിവാര്യതയായി മാറിയിരിക്കുന്നു. എയർടെൽ, വോഡഫോൺ, ജിയോ എന്നിവ വാഗ്ദാനം ചെയ്യുന്ന 1.5 ജിബി […]

Airtel, എയർടെൽ, Reliance, റിലയൻസ്, Jio, ജിയോ, Vodafone, വോഡഫോൺ, ie malayalam, ഐഇ മലയാളം

Jio vs Airtel vs Vodafone-Idea Prepaid Recharge Plans: ഇപ്പോൾ നിരവധി പേർ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത്, ശക്തമായ ഇന്റർനെറ്റ് പ്ലാൻ ഉള്ളത് ഒരു പരിധിവരെ അനിവാര്യതയായി മാറിയിരിക്കുന്നു. ഇതിനായി, ഒന്നുകിൽ ഞങ്ങളുടെ വീടുകൾക്കായി ഒരു ബ്രോഡ്‌ബാൻഡ് പ്ലാൻ ലഭ്യമാക്കുകയോ അല്ലെങ്കിൽ ഒരു ഇന്റർനെറ്റ് ഡോംഗിൾ വാങ്ങുകയോ ചെയ്യുന്നു. അതിനൊപ്പം മൊബൈലിൽ ഒരു ഡാറ്റ പ്ലാൻ ഉണ്ടായിരിക്കേണ്ടതും ഒരു പരിധിവരെ അനിവാര്യതയായി മാറിയിരിക്കുന്നു. എയർടെൽ, വോഡഫോൺ, ജിയോ എന്നിവ വാഗ്ദാനം ചെയ്യുന്ന 1.5 ജിബി പ്രതിദിന ഹൈ സ്പീഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

ജിയോ: 399 രൂപയുടെ പ്ലാൻ

Jio vs Airtel vs Vodafone: Jio Rs 399 prepaid plan: 399 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രകാരം, ഉപഭോക്താക്കൾക്ക് 1.5 ജിബി അതിവേഗ ഡാറ്റ ജിയോ വാഗ്ദാനം ചെയ്യുന്നു. ഈ പരിധി കഴിഞ്ഞാൽ വേഗത 64 കെബിപിഎസിലേക്ക് കുറയുന്നു. പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്‌സ് കോളിങ്ങും ഈ പ്ലാനിൽ ലഭിക്കും. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ 2,000 ഫെയർ യൂസേജ് പ്രൈസ് മിനിറ്റും 100 പ്രതിദിന കോംപ്ലിമെന്ററി എസ്എംഎസും പ്ലാനിൽ ഉൾപ്പെടുന്നു. 56 ദിവസമാണ് വാലിഡിറ്റി. ജിയോ ടിവി, ജിയോസാവ്ൻ അടക്കമുള്ള മൂല്യവർധിത സേവനങ്ങളിലേക്ക് കോംപ്ലിമെന്ററി ആക്സസും ജിയോ നെറ്റ്‌വർക്കിന്റെ ഈ പ്ലാനിനൊപ്പം ലഭിക്കുന്നു.

എയർടെൽ: 399 രൂപയുടെ പ്ലാൻ

Jio vs Airtel vs Vodafone: Airtel Rs 399 prepaid plan: 399 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പായ്ക്കിൽ പ്രതിദിനം 1.5 ജിബി ഡേറ്റയും ട്രൂലി അൺലിമിറ്റഡ് കോളുകളും എയർടെൽ നൽകുന്നു. 56 ദിവസത്തേക്കാണ് വാലിഡിറ്റി. പ്രതിദിനം 100 എസ്എംഎസും പ്ലാനിലുണ്ട്. സീ 5 സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷൻ, സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്കിലേക്ക് ആക്സസ്, ഷാ അക്കാദമിയിലെ ഓൺലൈൻ കോഴ്സുകളിലേക്കുള്ള ഫ്രീ ആക്സസ്, എയർടെലിൽ നിന്ന് ഫാസ്റ്റാഗ് വാങ്ങുകയാണെങ്കിൽ 150 രൂപ ക്യാഷ് ബാക്ക് എന്നീ കോംപ്ലിമെന്ററി ബെനിഫിറ്റുകളും 399 രൂപയുടെ എയർടെൽ റീ ചാർജിനൊപ്പം ലഭിക്കുന്നു.

വോഡഫോൺ: 399 രൂപയുടെ പ്ലാൻ

Jio vs Airtel vs Vodafone: Vodafone Rs 399 prepaid plan: 399 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഉപഭോക്താക്കൾക്ക് 1.5 ജിബി പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത ലോക്കൽ / എസ്ടിഡി കോളുകളും 100 പ്രതിദിന എസ്എംഎസുകളും വോഡഫോൺ നൽകുന്നു. ഒപ്പം, 28 ദിവസത്തേക്ക് 5 ജിബി അധിക ഡാറ്റയും കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. മൊത്തം 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് പായ്ക്ക് വരുന്നത്. വോഡഫോൺ പ്ലേ ആപ്പിലേക്കും സീ 5 സർവീസിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും 399 രൂപയുടെ വോഡഫോൺ റീചാർജിനൊപ്പം ലഭിക്കുന്നു.

Read More: Jio vs Airtel vs Vodafone: List of best prepaid plans offering 1.5GB of daily data

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Jio vs airtel vs vodafone plans offering 1 5gb daily data plans

Next Story
ഹാക്ക് ചെയ്ത വാട്സാപ്പ് അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com