ജിയോ, എയർടെൽ, വി: 250 രൂപയ്ക്ക് താഴെ വരുന്ന ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

പരിധിയില്ലാത്ത കോളുകൾ, പ്രതിദിന എസ്എംഎസ് ആനുകൂല്യങ്ങൾ, ഒരു ജിബിയിൽ കൂടുതൽ ഡാറ്റ എന്നിവ ലഭിക്കുന്ന പ്ലാൻ തിരയുന്നവർക്ക് താഴെ നൽകിയിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കാം

airtel, jio, airtel, prepaid plans, best prepaid plans under rs 200, best prepaid plans under rs 250, prepaid recharge plans, jio prepaid plan, vodafon prepaid plans, airtel prepaid plans, ie malayalam

റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ നിരവധി പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പരിധിയില്ലാത്ത കോളുകൾ, പ്രതിദിന എസ്എംഎസ് ആനുകൂല്യങ്ങൾ, ഒരു ജിബിയിൽ കൂടുതൽ ഡാറ്റ എന്നിവ ലഭിക്കുന്ന പ്ലാൻ തിരയുന്നവർക്ക് താഴെ നൽകിയിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കാം. 250 രൂപയ്ക്ക് താഴെയുള്ള റീചാർജ് പ്ലാനുകളാണ് നൽകിയിരിക്കുന്നത്. പ്ലാനുകളുടെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

Jio prepaid plans under Rs 250 – 250 രൂപയിൽ താഴെയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

വ്യത്യസ്ത ആവശ്യങ്ങൾക്കായി ജിയോ വ്യത്യസ്ത പ്ലാനുകൾ നൽകുന്നുണ്ട്. അതിൽ പ്രതിദിന ഡാറ്റ പരിധിയുള്ള 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വരുന്നുണ്ട്. അതിൽ നിങ്ങൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും, ഡാറ്റ തീർന്നു കഴിഞ്ഞാൽ കുറഞ്ഞ വേഗതയിലും ഉപയോഗിക്കാൻ കഴിയും. ആകെ മൊത്തം 42ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഇതിൽ ലഭിക്കും.

പൂജ്യം പ്രതിദിന ഡാറ്റ പരിധിയുള്ള പ്രീപെയ്ഡ് പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 247 രൂപയുടെ പ്ലാൻ എടുക്കാവുന്നതാണ്. ഇതിൽ മൊത്തം 25ജിബി ഡാറ്റ മാത്രമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസും ഇതിൽ ഉൾപ്പെടുന്നു.

Airtel prepaid plans under Rs 250 – 250 രൂപയിൽ താഴെയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെല്ലിനും 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുണ്ട്, ഇത് പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്നു. ഈ പ്ലാനിന്റെ ആനുകൂല്യങ്ങളെല്ലാം ജിയോയുടെ 199 രൂപ പ്ലാനിന് സമാനമാണ്. എന്നാൽ ഇതിനൊപ്പം, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, എയർടെൽ എക്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷൻ, സൗജന്യ ഹെല്ലോട്യൂൺസ്, ഷാ അക്കാദമിക്കിന്റെ ഒരു വർഷത്തെ സൗജന്യ കോഴ്സ്, ഫാസ്റ്റ് ടാഗിന്റെ 100 രൂപ ക്യാഷ്ബാക്ക് ഓഫർ, സൗജന്യ വിങ്ക് മ്യൂസിക്, അപ്പോളോ 24/7 സർക്കിൾ എന്നിവയും എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ ഇതിലും കുറഞ്ഞ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 219 രൂപയുടെ പ്ലാൻ നോക്കാവുന്നതാണ്. ഇതിൽ ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും.

Also read: വാട്സ്ആപ്പ് വഴി എളുപ്പത്തില്‍ വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാം

Vi prepaid plans under Rs 250- 250 രൂപയിൽ താഴെയുള്ള വി പ്രീപെയ്ഡ് പ്ലാനുകൾ

വിയിലും 249 രൂപയ്ക്ക് സമാന ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. നിങ്ങൾക്ക് പുലർച്ചെ 12:00 മുതൽ 6:00 വരെ സൗജന്യ രാത്രി ഡാറ്റയും ലഭിക്കും. വാരാന്ത്യ ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിൽ ലഭ്യമാണ്. 28 ദിവസത്തെ കാലാവധിയോടെയാണ് ഇത് വരുന്നത്.

ഒരു ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത കോളുകൾ എന്നിവ ഉൾപ്പെടുന്ന 219 രൂപ പ്രീപെയ്ഡ് പ്ലാനും വി നൽകുന്നുണ്ട്. 28 ദിവസത്തെ കാലാവധിയാണ് ഇതിനും. ബാക്കി ആനുകൂല്യങ്ങൾ 249 രൂപയുടെ റീചാർജ് പ്ലാനിന് സമാനമാണ്. ഈ പ്ലാനിനൊപ്പം നിങ്ങൾക്ക് 2ജിബി അധിക ഡാറ്റയും ലഭിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Jio vs airtel vs vi list of best prepaid plans under rs 250 list

Next Story
വാട്സ്ആപ്പ് വഴി എളുപ്പത്തില്‍ വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാംWhatsApp Privacy Policy, Central Government, Delhi High Court
The moderation of comments is automated and not cleared manually by malayalam.indianexpress.com