scorecardresearch

Jio vs Airtel vs Vi: Here are the best prepaid recharge plans under Rs 100- ജിയോ, എയർടെൽ, വി- 100 രൂപയിൽ കുറവുള്ള പ്രീപെയ്ഡ് പ്ലാനുകൾ

author-image
Tech Desk
New Update
vodafone, airtel, reliance jio, jio, vodafone idea, vodafone india, vodafone citibank, vodafone citibank offer, vodafone 1699 prepaid plan, airtel 1699 prepaid plan, jio 1699 prepaid plan, വോഡഫോൺ, എയർടെൽ, ജിയോ, IE malayalam, ഐഇമലയാളം

Jio vs Airtel vs Vi: Here are the best prepaid recharge plans under Rs 100: ജിയോ, എയർടെൽ, വി (വോഡഫോൺ, ഐഡിയ) എന്നീ മൊബൈൽ സേവനദാതാക്കൾ 500 രൂപയിൽ താഴെയുള്ള ധാരാളം ആനുകൂല്യങ്ങളോടെയുള്ള നിരവധി പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ, നിങ്ങൾക്ക് കുറഞ്ഞ ബജറ്റ് ആണെങ്കിൽ മികച്ച എല്ലാ സൗകര്യങ്ങലും ലഭിക്കുന്ന റീചാർജ് പ്ലാൻ ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തുചെയ്യും.

Advertisment

കുറച്ച് പ്രീപെയ്ഡ് പ്ലാനുകൾ ഞങ്ങൾ പരിശോധിക്കുകയാണ്. അവയിൽ ഡാറ്റയോ ടോക്ക് ടൈമോ അല്ലെങ്കിൽ അവ രണ്ടുമോ ന്യായമായ വിലയ്ക്ക് ലഭിക്കും. ചുവടെ സൂചിപ്പിച്ച എല്ലാ പ്രീപെയ്ഡ് പ്ലാനുകളും 100 രൂപ വിലയിൽ ലഭിക്കുന്നവയാണ്.

Jio vs Airtel vs Vi: Jio prepaid plans under Rs 100- ജിയോ

റിലയൻസ് ജിയോയ്ക്ക് 100 രൂപയിൽ താഴെയുള്ള അധികം പ്ലാനുകളില്ല. എന്നാൽ ജിയോ ഓഫറുകൾ ആവശ്യത്തിനുതകുന്നതും എതിരാളികളേക്കാൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്നതുമാണ്. നിങ്ങളുടെ നിലവിലുള്ള പ്ലാനിന്റെ പരിധി തീർന്നുവെങ്കിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില ടോക്ടൈം ഡാറ്റ പ്ലാനുകൾ ജിയോ നൽകുന്നു.

കുറഞ്ഞ വിലയ്ക്ക് കൂടുതലായി ഡാറ്റയും പരിധിയില്ലാത്ത കോളുകളും നൽകുന്ന ഒരു പ്ലാനാണ് നിങ്ങൾ തിരയുന്നതെങ്കിൽ, 101 രൂപയുടെ 4 ജി ഡാറ്റ പായ്ക്ക് വാങ്ങാം. ഇത് മൊത്തം 12 ജിബി ഡാറ്റയും ജിയോ ഇതര നെറ്റ്‌വർക്കുകളിലേക്ക് 1,000 മിനിറ്റ് ടോക് ടൈമും നൽകുന്നു

Advertisment

6 ജിബി ഡാറ്റയും ജിയോ ടു നോൺ-ജിയോ നെറ്റ്‌വർക്കുകളിലേക്ക് 500 മിനിറ്റ് ടോക് ടൈമും നൽകുന്ന 51 രൂപയുടെ പ്ലാനുമുണ്ട്. 21 രൂപയുടെ ഒരു പ്ലാനിൽ 2 ജിബി ഡാറ്റയും ജിയോ ടു നോൺ-ജിയോ കോളുകൾക്ക് 200 മിനിറ്റും നൽകുന്നു. ഈ പായ്ക്കുകളുടെ വാലിഡിറ്റി നിങ്ങളുടെ നിലവിലുള്ള പ്ലാനിനെ ആശ്രയിച്ചിരിക്കുന്നു.

മറ്റ് പ്ലാനുകളും ഉണ്ട്, അവ നിങ്ങളുടെ ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് പരിഗണിക്കാവുന്നകാണ്. 10 രൂപ ജിയോ റീചാർജ് പ്ലാൻ 124 ഐയുസി മിനിറ്റും 1 ജിബി കോംപ്ലിമെന്ററി ഡാറ്റയും നൽകുന്നു. കൂടാതെ 20 രൂപ ജിയോ പ്ലാൻ 249 ഐയുസി മിനിറ്റിനൊപ്പം 2 ജിബി ഡാറ്റ നൽകുന്നു.

50 രൂപയുടെ പ്ലാനിൽ 5 ജിബി ഡാറ്റയും 656 ഐ‌യു‌സി മിനിറ്റും 100 രൂപയുടേതിൽ‌ 10 ജിബി ഡാറ്റയും 1,362 ഐ‌യു‌സി മിനിറ്റും ലഭിക്കും.

Jio vs Airtel vs Vi: Vodafone recharge plans under Rs 100- വോഡഫോൺ

എയർടെല്ലിൽ നിന്ന് വ്യത്യസ്തമായി 100 രൂപയിൽ താഴെയുള്ള കുറച്ചധികം റീചാർജ് പ്ലാനുകൾ വോഡഫോൺ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, അവയിൽ ചിലത് മാത്രമേ മികച്ച ആനുകൂല്യങ്ങൾ നൽകുന്നുള്ളൂ

നിങ്ങളുടെ നിലവിലുള്ള പ്ലാനിലെ എല്ലാ ഡാറ്റയും തീർന്നിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് 48 രൂപയുടെ വോഡഫോൺ പ്ലാൻ വാങ്ങാനും 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ നേടാനും കഴിയും. കമ്പനിയുടെ ഫോൺ അല്ലെങ്കിൽ വെബ് അപ്ലിക്കേഷൻ വഴി റീചാർജ് ചെയ്താൽ നിങ്ങൾക്ക് 200MB അധിക ഡാറ്റയും ലഭിക്കും.

താരതമ്യം ചെയ്യുകയാണെങ്കിൽ ഏകദേശം 30 ദിവസത്തേക്ക് ജിയോ 30 ജിബി ഡാറ്റ നൽകും, എന്നാൽ ഇതിനായി നിങ്ങൾ 100 രൂപയിൽ കൂടുതൽ നൽകേണ്ടിവരും. ഇതിന്റെ വില 151 രൂപയാണ്. നിങ്ങൾക്ക് ധാരാളം ആവശ്യമുണ്ടെങ്കിൽ ജിയോ കൂടുതൽ മികച്ച ഡാറ്റ ആഡ്-ഓൺ പ്ലാൻ നൽകുന്നു.

വൊഡഫോണിന്റെ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തേക്ക് 12 ജിബി ഡാറ്റ ലഭിക്കും. ദിവസേനയുള്ള ഡാറ്റാ പരിധി തീർന്നിരിക്കുന്നതിനാൽ നിങ്ങൾക്ക് 1 ജിബി ഡാറ്റ ആവശ്യമാണെങ്കിൽ, 16 രൂപയുടെ വി പ്ലാൻ ഉപയോഗിക്കാം. ഇത് 1 ജിബി ഡാറ്റ 24 മണിക്കൂർ വാലിഡിറ്റിയോടെ നൽകുന്നു. വി മൂവീസ് ആൻഡ് ടിവി ആപ്പും ഇതിൽ ഉപയോഗിക്കാം.

നിങ്ങൾ ഒരു ഓൾ‌റൗണ്ടർ പായ്ക്കിനായി തിരയുകയാണെങ്കിൽ, നിങ്ങൾക്ക് 79 രൂപയുടേയോ അല്ലെങ്കിൽ 49 രൂപയുടേയോ പ്ലാനുകൾ പരിഗണിക്കാം. പക്ഷേ, ഈ വോഡഫോൺ പ്ലാനുകൾ വളരെ കുറച്ച് മൊബൈൽ ഡാറ്റ മാത്രമാണ് നൽകുന്നത്.

49 രൂപ കോംബോ റീചാർജ് പ്ലാൻ 28 ദിവസത്തേക്ക് 300 എംബി ഡാറ്റയും 38 രൂപയുടെ ടോക്ക് ടൈമും നൽകുന്നു. സെക്കൻഡിൽ 2.5 പൈസ ആണ് കോളിങ്ങ് നിരക്ക് ഈടാക്കുക.

കമ്പനിയുടെ 79 രൂപ റീചാർജ് പ്ലാൻ 400 എം‌ബി ഡാറ്റയും 64 രൂപയുടെ ടോക്ക് ടൈമും 64 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. വിയുടെ മൊബൈൽ അല്ലെങ്കിൽ വെബ് ആപ്ലിക്കേഷൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ പ്ലാൻ 200എംബി അധിക ഡാറ്റയും നൽകും.

നിങ്ങൾ കുറച്ചുകൂടി പണം ചെലവഴിക്കുകയാണെങ്കിൽ, നിങ്ങൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും ട്രൂലി അൺലിമിറ്റഡ് ലോക്കൽ / നാഷനൽ കോളുകൾ, 1 ജിബി ഡാറ്റ, 18 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവ ലഭിക്കും. 99 രൂപയാണ് ഇതിന്റെ വില.

Jio vs Airtel vs Vi: Airtel recharge plans under Rs 100- എയർടെൽ

എയർടെലിന് നിലവിൽ 100 രൂപയിൽ താഴെയുള്ള നാല് പ്രീപെയ്ഡ് പ്ലാനുകൾ മാത്രമേയുള്ളൂ. 79 രൂപയുടെ പ്ലാനുണ്ട്, ഇത് 28 ദിവസത്തേക്ക് മൊത്തം 200 എം‌ബി ഡാറ്റയും ടോക്ക് ടൈമും നൽകുന്നു. 100 എം‌ബി ഡാറ്റയും ടോക്ക് ടൈമും ഉള്ള 49 രൂപ പായ്ക്കും 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു.

നിങ്ങൾക്ക് ഒരു മൊബൈൽ ഡാറ്റ പ്ലാൻ വാങ്ങണമെങ്കിൽ, 19 രൂപ പായ്ക്ക് വാങ്ങാം, അത് രണ്ട് ദിവസത്തേക്ക് 200എംബി ഡാറ്റ നൽകും. 48 രൂപയുടെ എയർടെൽ റീചാർജ് പ്ലാൻ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ നൽകും. എയർടെൽ ഉപഭോക്താക്കൾക്ക് 100 രൂപയ്ക്ക് താഴെയുള്ള നല്ല ഓൾ‌റൗണ്ടർ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമല്ല.

Vodafone Idea Jio Airtel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: