/indian-express-malayalam/media/media_files/uploads/2021/03/jio-airtel-vi.jpg)
Jio vs Airtel vs Vi: ജിയോ, എയർടെൽ, വിഐ (വോഡഫോൺ ഐഡിയ) പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിലുളള നിരവധി പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. 129 രൂപയ്ക്ക് താഴെയുളള മികച്ച പ്ലാനുകൾ ഏതൊക്കെയെന്നു നോക്കാം. 11 രൂപ മുതൽ 129 രൂപ വരെയുളള പ്ലാനുകളാണ് ഇക്കുട്ടത്തിലുളളത്.
ജിയോ 129, 100, 51 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ
ജിയോയുടെ 51 രൂപയുടെ പ്ലാനിൽ 6 ജിബിയുടെ ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുക. 100 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 81.75 രൂപയുടെ ടോക്ടൈമാണ് കിട്ടുക. ഇതിനൊപ്പം ഡാറ്റയും എസ്എംഎസും ലഭിക്കും. ജിയോയുടെ 129 രൂപ പ്ലാനിൽ 28 ദിവസത്തെ കാലയളവിൽ 2 ജിബി ഡാറ്റയാണ് കിട്ടുക. ഇതിനൊപ്പം അൺലിമിറ്റഡ് ജിയോ ടു ജിയോ കോളിങ്ങും, മറ്റു നെറ്റ്‌വർക്കുകളിലേക്ക് 1000 മിനിറ്റ് കോളിങ്ങും, 300 എസ്എംഎസും കിട്ടും.
എയർടെൽ 129, 79, 48, 19 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ
എയർടെല്ലിന്റെ 19 രൂപയുടെ പ്ലാനിൽ 200 എംബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുമാണ് ലഭിക്കുക. രണ്ടു ദിവസമാണ് പ്ലാനിന്റെ കാലാവധി. 79 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ 200 എംബി ഡാറ്റയും 64 രൂപയുടെ ടോക്ടൈമും കിട്ടും. ഇതിനൊപ്പം ഓരോ മിനിറ്റിലും 60 പൈസ നിരക്കിൽ ലോക്കൽ, എസ്ടിഡി, ലാൻഡ്‌ലൈൻ കോളും ചെയ്യാം. ഡാറ്റ ആഗ്രഹിക്കുന്നവർക്ക് 48 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കാം. ഈ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ 3 ജിബി ഡാറ്റ ലഭിക്കും.
Flipkart Electronics Sale: റെഡ്മി 9 പ്രൈം, ഐഫോൺ 11 അടക്കമുളളവയ്ക്ക് വൻ വിലക്കിഴിവ്
വിഐ (വോഡഫോൺ ഐഡിയ) 129, 99, 95, 19 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ
വിഐ (വോഡഫോൺ ഐഡിയ) 19 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളും 200 എംബി ഡാറ്റയും രണ്ടു ദിവസത്തെ കാലാവധിയിൽ ലഭിക്കും. 95 രൂപയുടെ പ്ലാനിൽ 200 എംബി ഡാറ്റയും 74 രൂപയുടെ ടോക്ടൈമും കിട്ടും. ലോക്കൽ, നാഷണൽ കോളുകൾ ഓരോ സെക്കൻഡിലും 2.5 പൈസ നിരക്കിൽ വിളിക്കാം. 56 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഡാറ്റയും കോളിങ്ങും എസ്എംഎസും വേണ്ടവർക്ക് 99 രൂപയുടെ പ്ലാൻ എടുക്കാം, ഈ പ്ലാനിൽ 18 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് വോയിസ് കോൾ, 1 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.