scorecardresearch

Latest News

പ്രതിദിനം 1.5 ജിബി ഡേറ്റയുമായി എയർടെല്ലിന്റെ 199 രൂപയുടെ പ്ലാൻ; ജിയോ, വിഐ പ്ലാനുകളും പരിശോധിക്കാം

199 രൂപയ്ക്ക് വിഐ പ്രതിദിനം 1 ജിബി ഡേറ്റ മാത്രമാണ് നൽകുന്നത്

vodafone, airtel, reliance jio, jio, vodafone idea, vodafone india, vodafone citibank, vodafone citibank offer, vodafone 1699 prepaid plan, airtel 1699 prepaid plan, jio 1699 prepaid plan, വോഡഫോൺ, എയർടെൽ, ജിയോ, IE malayalam, ഐഇമലയാളം

പുതുവർഷത്തിൽ താരിഫിൽ മാറ്റവുമായി എയർടെൽ. 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് എയർടെൽ പരിഷ്കരിച്ചിരിക്കുന്നത്. പുതുക്കിയ താരിഫ് അനുസരിച്ച് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡേറ്റ ഉപഭോക്താവിന് ലഭിക്കും. നേരത്തെ ഇതേ റീച്ചാർജിൽ പ്രതിദിനം 1 ജിബി ഡേറ്റ മാത്രമാണ് ലഭിച്ചിരുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങൾ, ഹലോട്യൂൺസ്, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്ട്രീം എന്നിവയിൽ സൗജന്യ സബ്സ്ക്രിപ്ഷനും 24 ദിവസം കാലാവധിയുള്ള പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്നു.

എന്നാൽ നിലവിൽ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക സർക്കിളുകളിൽ മാത്രമേ പുതുക്കിയ താരിഫ് ലഭ്യമാകുകയുള്ളു. വരും ദിവസങ്ങളിൽ മറ്റ് സർക്കിളുകളിലേക്കും ടെലികോം വമ്പന്മാർ എത്തിക്കുമെന്നാണ് കരുതുന്നത്. അതേസമയം 1.5 ഡറ്റ തന്നെ നൽകുന്ന 28 ദിവസത്തെ കാലാവധിയിലുള്ള പ്ലാനിന് എയർടെൽ 249 രൂപയാണ് ഈടാക്കുന്നത് എന്നതും കൗതുകമാണ്.

Read Here: Jio vs Airtel vs Vodafone: സൗജന്യ ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പടെ 500ൽ താഴെയുള്ള മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകൾ

ജിയോയുടെ പ്ലാൻ

ഇപ്പോൾ എയർടെൽ നൽകുന്നതിന് സമാനമായാണ് ജിയോയുടെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം 1.5 ഡറ്റ തന്നെയാണ് ജിയോയും നൽകുന്നത്. പുതുവർഷദിനം മുതൽ ഐയുസി പിൻവലിച്ചതോടെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും കോളുകളും സൗജന്യമാണ്.

ജിയോയുടെ 249 രൂപയുടെ പ്ലാനിൽ 2 ജിബി ഡറ്റ പ്രതിദിനം ലഭിക്കും. 28 ദിവസം 56 ജിബിയാണ് ജിയോ ഉറപ്പ് നൽകുന്നത്. എല്ലാ ജിയോ ആപ്പുകളും ഉപയോഗിക്കാനും സാധിക്കും.

വിഐയുടെ പ്ലാൻ

199 രൂപയ്ക്ക് വിഐ പ്രതിദിനം 1 ജിബി ഡറ്റ മാത്രമാണ് നൽകുന്നത്. 24 ദിവസം കാലാവധിയിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ വോയ്സ് കോളിങ്ങും 100 എസ്എംഎസ് സന്ദേശങ്ങൾ വീതം പ്രതിദിനവും പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Jio vs airtel vs vi 199 prepaid plan