/indian-express-malayalam/media/media_files/uploads/2019/03/snl-jio-airtel-vodafone.jpg)
Jio vs Airtel vs BSNL vs Vi: Best prepaid plans with 2GB daily data, unlimited calls, and more: ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വി) നിലവിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ടെലികോം ഓപ്പറേറ്റർമാർ പരിധിയില്ലാത്ത ആനുകൂല്യങ്ങൾ മാത്രമല്ല, ഏതെങ്കിലും ഒരു ജനപ്രിയ ഒടിടി ആപ്ലിക്കേഷനിലേക്ക് സൗജന്യ ആക്സസും നൽകുന്നു, കൂടാതെ റീചാർജ് പായ്ക്കുകൾക്കുള്ള വിലകളും 600 രൂപയിൽ താഴെയാണ്. നിലവിൽ, ബിഎസ്‌എൻഎല്ലിന് ഒടിടി ആപ്ലിക്കേഷൻ ആനുകൂല്യത്തോടുകൂടിയ ഒരു ബജറ്റ് പ്ലാൻ ഇല്ല. 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ എന്നി അടക്കമുള്ളവ ലഭിക്കുന്ന മികച്ച ജിയോ, എയർടെൽ, ബിഎസ്‌എൻഎൽ, വി പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പരിശോധിക്കാം.
Jio vs Airtel vs BSNL vs Vi: Best prepaid plans under Rs 600- Best Jio prepaid plans- ജിയോ
ജിയോ വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിലൊന്നാണ് 444 രൂപയുടേത്. ഇതിൽ 2 ജിബി പ്രതിദിന ഡാറ്റ ലഭിക്കും, അതായത് നിങ്ങൾക്ക് മൊത്തം 112 ജിബി ഡാറ്റ ലഭിക്കുന്നു. ഏത് നെറ്റ്‌വർക്കിലേക്കും ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകളും ലഭിക്കും. ഈ പ്ലാൻ 56 ദിവസത്തെ കാലയളവിലാണ് വരുന്നത്. നിങ്ങൾക്ക് ജിയോ സിനിമ ജിയോ ടിവി അപ്ലിക്കേഷനുകളിലേക്കും ആക്‌സസ് ലഭിക്കും,
84 ദിവസത്തെ വാലിഡിറ്റിയുള്ള (ഏകദേശം 3 മാസം) ഒരു പ്രീപെയ്ഡ് പ്ലാനാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ 599 രൂപയുടെ ജിയോ പ്ലാൻ പരിഗണിക്കാം. ഇതിൽ ദിവസേന 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, 100 എസ്എംഎസ് എന്നിവ ലഭിക്കും.
598 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എടുത്താൽ അതിൽ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ലഭിക്കും. 56 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത കോൾ ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. പ്രതിദിനം 100 എസ്എംഎസും ലഭിക്കും.
Best Airtel prepaid plans- എയർടെൽ
30 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ, പ്രതിദിനം 100 എസ്എംഎസ് എന്നിവ അയയ്ക്കുന്ന 449 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. ഏത് നെറ്റ്‌വർക്കിലേക്കും നിങ്ങൾക്ക് പരിധിയില്ലാത്ത കോൾ ചെയ്യാം. എയർടെൽ എക്‌സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സൗജന്യ ഹലോ ട്യൂണുകളും ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്കും ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന്.
Best Vi prepaid plans- വി
വോഡഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, 595 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 2 ജിബി പ്രതിദിന ഡാറ്റയും സീ 5 പ്രീമിയം, വി മൂവീസ് ആൻഡ് ടിവി സർവീസുകപളുടെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും നൽകും. 56 ദിവസത്തെ വാലിഡിറ്റിയിലാണ് ഇത് വരുന്നത്. ട്രൂലി അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ എല്ലാ നെറ്റ്‌വർക്കുകളിലേക്കും റോമിംഗ് കോളുകൾ, പ്രതിദിനം 100 പ്രാദേശിക, ദേശീയ എസ്എംഎസ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. പ്രീപെയ്ഡ് പ്ലാനിൽ വാരാന്ത്യ ഡാറ്റ റോൾ ഓവർ ലഭിക്കും. ഇത് നിലവിൽ വിയുയുടെ ഏറ്റവും മികച്ച പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ഒന്നാണ്.
Best BSNL prepaid plans - ബിഎസ്‌എൻഎൽ
ബിഎസ്‌എൻഎല്ലിന് 187 രൂപയുടെ റീചാർജ് പ്ലാൻ ഉണ്ട്, ഇത് പ്രതിദിനം 2 ജിബി ഡാറ്റയും 100 പ്രതിദിന എസ്എംഎസും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് (ലോക്കൽ / എസ്ടിഡി) കോളും നൽകുന്നു. ബജറ്റ് ബിഎസ്‌എൻഎൽ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.