ജിയോ 5ജി സാങ്കേതിക വിദ്യ വികസിപ്പിച്ചു. 5ജി സ്‌പെക്ട്രം ലഭ്യമാകുന്നതിന് അനുസരിച്ച് പരീക്ഷണം നടത്തി അടുത്ത വര്‍ഷത്തോടെ അവതരിപ്പിക്കാന്‍ കഴിയും. കമ്പനിയുടെ 43-ാം വാര്‍ഷിക പൊതു യോഗത്തില്‍ മുകേഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച്, നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യ എന്ന് മുകേഷ് പറഞ്ഞു.

“ഒന്നുമില്ലായ്മയില്‍ നിന്നും ജിയോ സമ്പൂര്‍ണ 5ജി സാങ്കേതിക വിദ്യ സൃഷ്ടിച്ചു. അത് ഇന്ത്യയില്‍ ലോകോത്തര 5ജി സേവനം നല്‍കാന്‍ ഞങ്ങളെ സഹായിക്കും. 100 ശതമാനവും ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്ന്,” അദ്ദേഹം പറഞ്ഞു.

Read Also: യുഎസിൽ കോവിഡ് വാക്‌സിൻ പരീക്ഷണം വിജയത്തിലേക്കെന്ന് സൂചന; പ്രതീക്ഷ

അടുത്ത തലമുറ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യയാണ് 5ജി. 4ജി എല്‍ടിഇ കണക്ഷനുകള്‍ക്ക് പകരം 5ജി ഉപയോഗിക്കാം. ഇന്‍ര്‍നെറ്റിന്റെ വേഗത വര്‍ദ്ധിക്കും.

ഇന്ത്യയില്‍ ഇനിയും 5ജി സ്‌പെക്ട്രം ലേലം നടന്നിട്ടില്ല. ടെലികോം മേഖലയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇന്ത്യ ലേലം 2021 വരെ വൈകിപ്പിച്ചിരിക്കുകയാണ്.

4ജി, 5ജി, ക്ലൗഡ് കംപ്യൂട്ടിങ്, ഉപകരണങ്ങള്‍, ഒഎസ്, ബിഗ് ഡാറ്റാ, എഐ, എആര്‍, വിആര്‍, ബ്ലോക്ക്‌ചെയിന്‍ തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ 20-ല്‍ അധികം സ്റ്റാര്‍ട്ട്അപ്പ് കമ്പനികളുമായി ചേര്‍ന്ന് ജിയോ പ്ലാറ്റ്‌ഫോംസ് ലോകോത്തര കഴിവുകള്‍ വികസിപ്പിച്ചുവെന്ന് അംബാനി പറഞ്ഞു.

ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മാധ്യമങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്മാര്‍ട്ട് സിറ്റികള്‍, സ്മാര്‍ട്ട് മൊബിലിറ്റി തുടങ്ങി എല്ലാ വിധ വ്യാവസായിക രംഗങ്ങള്‍ക്കും വേണ്ട സേവനങ്ങള്‍ നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 5ജി രംഗത്ത് ജിയോ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ മറ്റു ടെലികോം സേവന ദാതാക്കള്‍ക്ക് 5ജി സൊലൂഷന്‍സ് കയറ്റുമതി ചെയ്യാന്‍ തക്കവിധത്തില്‍ വളരാനാണ് ജിയോ പദ്ധതിയിടുന്നതെന്ന് കമ്പനി പറയുന്നു.

Read in English: Reliance Jio to launch ‘Made in India’ 5G network: Mukesh Ambani

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook