കൊച്ചി: ദസറ, ദീപാവലി ഉത്സവകാല ഓഫറുമായി ജിയോ. 699 രൂപയ്ക്കു ജിയോ ഫോൺ ലഭ്യമാകും. 1500 രൂപ വിലയിൽ വിറ്റിരുന്ന ഫോണാണ് സ്‌പെഷൽ ഓഫറിൽ 699 രൂപയ്ക്ക് ലഭ്യമാകുന്നത്. ഈ വിലയിൽ പകരം പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ആവശ്യമില്ല.

2 ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിലും താഴ്ന്ന വിലയില്‍ ഫോണ്‍ ലഭ്യമാക്കുന്നതുവഴി ഓരോ പൗരനും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണു ജിയോ ലക്ഷ്യമിടുന്നത്. ഉത്സവകാല സൗജന്യമായി ആദ്യത്തെ ഏഴു റീചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ലഭ്യമാകും. ദസറ മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യം ലഭിക്കുക.

Also Read: ആമസോൺ, ഫ്ലിപ്കാർട്ട് സ്‌പെഷൽ സെയിൽ: 15000 രൂപയിൽ താഴെ മുടക്കി വാങ്ങാവുന്ന മികച്ച ഫോണുകൾ

ജിയോ ഫോണ്‍ ദീപാവലി ഓഫര്‍ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമാകാനും അതിന്റെ ഫലങ്ങള്‍ അനുഭവിക്കാനും പ്രാപ്തമാക്കുകയാണു ലക്ഷ്യമെന്നു റിലയന്‍സ് ഇന്ത്യ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

റിലയന്‍സ് ജിയോ ഫൈബര്‍ പ്ലാനുകളം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 699 രൂപ മുതല്‍ 8,499 രൂപ വരെയുള്ള പ്ലാനുകള്‍ ലഭ്യമാകും. അടിസ്ഥാന പാക്കേജില്‍ മാസം 100 GB ഡാറ്റ ആയിരിക്കും ലഭിക്കുക. ഇതിനോടൊപ്പം 50 100 GB ഡാറ്റ അധികം ലഭിക്കും. ഏറ്റവും വിലയേറിയ പ്ലാനില്‍ 1 GBps സ്പീഡില്‍ 5000 GB ഡാറ്റ ഒരു മാസം ലഭിക്കും. പ്ലാനുകള്‍ ഇപ്രകാരമാണ്

Also Read: Reliance Jio Fiber Broadband Plans, Price List: ജിയോ ഫൈബര്‍ 699 രൂപ മുതല്‍

അതേസമയം ഇ കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണിന്റെ സ്‍‌പെഷൽ സെയിൽ ഇന്റർനെറ്റിൽ പൊടിപൊടിക്കുകയാണ്. മഹാനവമി, വിജയദശമി ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ഫോണും ലാപ്ടോപ്പുകളും ഉൾപ്പടെ ആയിരക്കണക്കിന് ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കു വമ്പൻ ഓഫറുകളാണു കമ്പനി നൽകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook