/indian-express-malayalam/media/media_files/2025/11/19/gemini-2025-11-19-14-05-26.jpg)
ഫയൽ ചിത്രം
ജിയോ ജെമിനി ഓഫറുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി റിലയൻസ് ജിയോ. തങ്ങളുടെ ജിയോ ജെമിനി ഓഫർ ഇപ്പോൾ ഗൂഗിളിന്റെ പുതിയ ജെമിനി 3 AI മോഡലിലേക്ക് കൂടി ലഭ്യമാക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ ജിയോ 5ജി ഉപയോക്താക്കൾക്കും അധിക തുക ഒന്നും നൽകാതെ തന്നെ ജെമിനി 3 മോഡിലേക്ക് ഇനി മാറാം.
Also Read: ജിയോ ഉപയോക്താവാണോ? 35,100 രൂപയുടെ ഗൂഗിൾ പ്രോ സേവനങ്ങള്‍ ഇനി സൗജന്യം
നേരത്തെ തങ്ങളുടെ ഗൂഗിൾ പ്രോ ആനുകൂല്യം ജിയോ 18നും 25നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്. ഗൂഗിളും ജിയോയും പങ്കാളിത്തത്തിൽ ഏർപ്പെട്ട ശേഷമുള്ള മാറ്റമാണ് ജെമിനി 3 എ ഐ മോഡിലേക്കുള്ള മാറ്റം.
Also Read: യാത്രയിൽ ആ'ശങ്ക' വേണ്ട; ശുചിമുറി കണ്ടെത്താൻ ക്ലൂ ആപ്പുമായി സർക്കാർ
ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് ഗൂഗിള്‍ എഐ പ്രോ സേവനം സൗജന്യമാക്കിയ പദ്ധതി അടുത്തിടെയാണ് ജിയോ പ്രഖ്യാപിച്ചത്. ഗൂഗിള്‍, റിലയന്‍സ് ഇന്റലിജന്‍സുമായി ചേര്‍ന്ന്, ഗൂഗിൾ ജെമിനിയുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ ഗൂഗിൾ എഐ പ്രോ പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് സൗജന്യമായി നല്‍കും. ഓരോ ഉപഭോക്താവിനും ഫ്രീ ആയി ലഭിക്കുന്നത് 35,100 രൂപയുടെ മൂല്യമുള്ള സേവനങ്ങളാണ്.
Also Read: 'ഇന്റർനെറ്റ് സ്പീഡ് പറപറക്കും'; 6ജി ഫോണുകൾ 2028ൽ എത്തുമെന്ന് ക്വാൽകോം
ഗൂഗിളിന്റെ ഏറ്റവും മികവുറ്റ Gemini 2.5 Pro മോഡലിലേക്കുള്ള ആക്‌സസ്, Nano Banana, Veo 3.1 മോഡലുകള്‍ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള അവസരം, പഠനത്തിനും ഗവേഷണത്തിനുമായി Notebook LM ലേക്കുള്ള വിപുലമായ പ്രവേശനം, 2 TB ക്ലൗഡ് സ്‌റ്റോറേജ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇതിനൊപ്പം ലഭ്യമാകുന്നു. 18 മാസത്തെ ഈ ഓഫറിന് 35,100 രൂപയാണ് ചെലവ് വരുന്നത്. ഇതാണ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത്.
Read More: ഫോൺ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? നിർദേശവുമായി കേരള പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us