റിലയൻസ് ജിയോ 99 രൂപയുടെ ജിയോ പ്രൈം മെംബർഷിപ് ഒരു വർഷത്തേക്ക് കൂടി നീട്ടി. ജിയോ പ്രൈം സബ്സ്ക്രിപ്ഷനുളള എല്ലാ ഉപയോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ജിയോ പ്രൈം മെംബർഷിപ് കമ്പനി നീട്ടി നൽകുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷവും കമ്പനി മെംബർഷിപ് നീട്ടി നൽകിയിരുന്നു.

മൈ ജിയോ ആപ് വഴി ഉപയോക്താക്കൾക്ക് പ്രൈം മെംബർഷിപ് നീട്ടി കിട്ടിയോ എന്നു പരിശോധിക്കാവുന്നതാണ്

Step1: ഉപയോക്താക്കൾ തങ്ങളുടെ ജിയോ മൊബൈൽ നമ്പർ ഉപയോഗിച്ച് മൈ ജിയോ ആപ് തുറക്കുക.

Step 2: My plans സെക്ഷൻ നോക്കുക.

Step 3: അവിടെ മെംബർഷിപ് അടുത്ത വർഷത്തേക്ക് നീട്ടിയത് സ്ഥിരീകരിക്കുന്നതിനുളള നോട്ടീസ് നിങ്ങൾക്ക് കാണാനാകും.

jio, reliance jio, jio my app, ie malayalam

ജിയോയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ പ്രൈം മെംബർഷിപ് നീട്ടിയതായി മനസിലാക്കാം. ജിയോ പ്രൈം മെംബർഷിപ്പുളള ഉപയോക്താക്കൾക്ക് അധിക തുക നൽകാതെ തന്നെ ഒരു വർഷത്തേക്കു കൂടി ജിയോ സൗകര്യം പ്രയോജനപ്പെടുത്താനുളള അവസരമാണ് കമ്പനി നൽകുന്നത്. അതേസമയം, പുതിയ ജിയോ ഉപഭോക്താക്കൾക്ക് മെംബർഷിപ്പിനായി 99 രൂപ നൽകേണ്ടി വരും.

Read: എയർടെൽ vs ജിയോ vs വോഡഫോൺ vs ബിഎസ്എൻഎൽ; മികച്ച പ്ലാനുകൾ

ജിയോ പ്രൈം മെംബർഷിപ്പിലൂടെ ഉപയോക്താക്കൾക്ക് റിലയൻസ് ജിയോ ആപ്പുകളായ ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോ ടിവി എന്നിവയും സൗജന്യമായി ഉപയോഗിക്കാനാവും. ജിയോ ഉപയോക്താക്കൾക്കായി 2017 ലാണ് കമ്പനി ജിയോ പ്രൈം മെംബർഷിപ് പുറത്തിറക്കുന്നത്. 309 രൂപയുടെയോ അതിനു മുകളിലോ ഉളള റീചാർജ് ചെയ്യുന്നവർ 99 രൂപ അധികം നൽകിയാൽ ഒരു വർഷത്തേക്ക് ജിയോ പ്രൈം മെംബർഷിപ് നേടാം. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, കോളുകൾ, എസ്എംഎസ്, 4 ജിബി ഡാറ്റ എന്നിവയാണ് ഇതിലൂടെ ലഭിക്കുക.

Read: എയർടെൽ vs ജിയോ vs വോഡഫോൺ: പ്രതിദിനം 2 ജിബി ഡറ്റാ പ്ലാൻ

ജിയോ ഉപയോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മറ്റു ടെലികോം കമ്പനികളിൽനിന്നു ജിയോയെ വേറിട്ടുനിർത്തുന്നതും ഇതാണ്. 98 രൂപയുടേതാണ് കമ്പനിയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുളള മികച്ച പ്ലാൻ. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 4 ജിയുടെ 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് കിട്ടുക. ഇതിനൊപ്പം ജിയോ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാനാവും.

ജിയോയുടെ ഏറ്റവും മികച്ച പ്ലാനുകളിൽ മറ്റൊന്നാണ് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവരെ ലക്ഷ്യം വച്ചുള്ള പ്ലാനിൽ പ്രതിദിനം മൂന്ന് ജിബി ഡാറ്റ വീതം 28 ദിവസം ലഭ്യമാകും. 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളും സൗജന്യമായി ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook