JioPostpaid Plus Plans: അഞ്ച് പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലസ് പ്ലാനുകളുമായി റിലയൻസ് ജിയോ. 399 രൂപ മുതൽ 1,499 രൂപ വരെയുള്ള അഞ്ച് പ്ലാനുകളാണ് ജിയോ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകൾക്ക് നെറ്റ് ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി ഹോട്ട്സ്റ്റാർ എന്നിവയുടെ സൗജന്യ സബ്‌സ്ക്രിപ്ഷനും ജിയോ ഓഫർ ചെയ്യുന്നുണ്ട്. സെപ്റ്റംബർ 24 മുതൽ ജിയോ സ്റ്റോറുകളിലൂടെ ഈ സേവനം ലഭ്യമാകും. ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടാതെ 650ൽ പരം ലൈവ് ടിവി ചാനലുകൾ, വീഡിയോ കണ്ടന്റ്, അഞ്ച് കോടിയിലേറെ ഗാനങ്ങൾ, മൂന്നൂറിൽ പരം ന്യൂസ് പേപ്പറുകൾ എന്നിവയോട് കൂടിയ ജിയോ ആപ്പ് സർവീസും ജിയോ ഓഫർ ചെയ്യുന്നുണ്ട്. 250 രൂപയ്ക്ക് മുഴുവൻ കുടുംബത്തിനും ഉപയോഗിക്കാവുന്ന​ ഫാമിലി പ്ലാൻ, 500 ജിബി വരെ ഡാറ്റ, ഇന്ത്യയ്ക്ക് അകത്തും വിദേശത്തും വൈഫൈ കോളിംഗ് എന്നിവയും പ്ലാനിന്റെ ഭാഗമായി വരുന്നുണ്ട്.

വിദേശ യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്കായി ഫ്ളൈറ്റ് കണക്റ്റിവിറ്റി സർവീസ്, അമേരിക്ക, ഗൾഫ് രാജ്യങ്ങളിലും ഇന്റനാഷണൽ റോമിംഗ് എന്നിവയും പുതിയ പ്ലാനിന്റെ ഭാഗമാണ്.

JioPostpaid Plus Details: പ്ലാനുകളുടെ കൂടുതൽ വിവരങ്ങളറിയാം

ജിയോപോസ്റ്റ്പെയ്ഡ് പ്ലസിന് കീഴിൽ 399 രൂപ മുതലുള്ള അഞ്ച് താരിഫ് പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 399 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കാൾ എസ്എംഎസ് സൗകര്യം, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, 200 ജിബി ഡാറ്റ റോൾഓവർ എന്നിവ ലഭിക്കും. 599 രൂപ പ്ലാൻ അനുസരിച്ച് ഉപയോക്താക്കൾക്ക് 100 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കാൾ എസ്എംഎസ് സൗകര്യം, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, 200 ജിബി ഡാറ്റ റോൾഓവർ, ഫാമിലി പ്ലാനിനൊപ്പം ഒരു അധിക സിം കാർഡ് എന്നിവ ലഭിക്കും.

799 രൂപയുടെ പ്ലാൻ അനുസരിച്ച്, 150 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കാൾ എസ്എംഎസ് സൗകര്യം, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, 200 ജിബി ഡാറ്റ റോൾഓവർ, കൂടാതെ 2 അധിക സിം കാർഡുകൾ എന്നിവ ഫാമിലി പ്ലാനിൽ വാഗ്ദാനം ചെയ്യുന്നു. 999 രൂപയുടെ പ്ലാനിൽ, 200 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് സൗകര്യം, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, 500 ജിബി ഡാറ്റ റോൾഓവർ, കൂടാതെ 3 അധിക സിം കാർഡുകൾ എന്നിവയാണ് ലഭിക്കുക. 1,499ന്റെ പ്ലാനിൽ 300ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് & എസ്എംഎസ്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, 500 ജിബി ഡാറ്റ റോൾഓവർ, യുഎസ്എ, യുഎഇ എന്നിവിടങ്ങളിലേക്ക് അൺലിമിറ്റഡ് ഡാറ്റയും വോയ്സ് കോളും.

Read more: സംഗീത പ്രേമികൾക്ക് വസന്തകാലം; സരിഗമ കാർവാൻ മലയാളത്തിലും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook