/indian-express-malayalam/media/media_files/8W7BbKEwyJjGiynBJ5lF.jpg)
ഫയൽ ഫൊട്ടോ
യൂട്യൂബിൽ തുടർച്ചയായ പരസ്യങ്ങളാൽ ബുദ്ധിമുട്ടുന്ന വരിക്കാർക്കായി തടസ്സമില്ലാത്ത ആസ്വാദനം വാഗ്ദാനം ചെയ്തുകൊണ്ട് പുത്തൻ ഓഫറുമായി ജിയോ. ജിയോ ഫൈബർ, എയർ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം യൂട്യൂബ് പ്രീമിയം സൗജന്യമായി നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ജിയോ ഫൈബർ, എയർ ഫൈബർ പോസ്റ്റ്‌പെയ്ഡ് വരിക്കാർക്ക് 24 മാസത്തേക്കാണ് യൂട്യൂബ് പ്രീമിയം സൗജന്യമായി നൽകുന്നത്. പരസ്യങ്ങളിൽ നിന്നുള്ള നിരന്തരമായ തടസ്സങ്ങളില്ലാതെ ഉപയോക്താക്കൾക്ക് യൂട്യൂബ് വീഡിയോകൾ ആസ്വദിക്കാനാൻ ഇതിലൂടെ സാധിക്കുന്നു.
യൂട്യൂബ് പ്രീമിയം സൗജന്യമായി ലഭിക്കുന്ന പ്ലാനുകൾ
| പ്ലാൻ | വില |
| ജിയോ ഫൈബർ/എയർ ഫൈബർ | 888 രൂപ |
| ജിയോ ഫൈബർ/എയർ ഫൈബർ | 1199 രൂപ |
| ജിയോ ഫൈബർ/എയർ ഫൈബർ | 1499 രൂപ |
| ജിയോ ഫൈബർ/എയർ ഫൈബർ | 2499 രൂപ |
| ജിയോ ഫൈബർ/എയർ ഫൈബർ | 3499 രൂപ |
നിരവധി ഉപയോഗപ്രദമായ ഫീച്ചറുകൾ യൂട്യൂബ് പ്രീമിയം വരിക്കാർക്ക് ലഭ്യമാണ്. മൾട്ടിടാസ്‌ക്കു ചെയ്യുമ്പോഴോ സ്‌ക്രീൻ ഓഫായിരിക്കുമ്പോഴോ വീഡിയോകൾ പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നത് തുടരാനാകും. പ്രീമിയം പതിപ്പിലൂടെ വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും ഓഫ്‌ലൈനായി കാണാനും ഉപയോക്താക്കൾക്ക് സാധിക്കുന്നു. ഇതിനു പുറമെ, പ്ലാറ്റ്‌ഫോമിൻ്റെ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ യൂട്യൂബ് മ്യൂസികിലേക്കും ആക്‌സസ് ലഭിക്കുന്നു. ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലുടനീളം സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിക്കാനാകും.
Read More
- ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
- ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും എട്ടിന്റെ പണി; വാട്സ്ആപ്പ് പേയുടെ പരിധി നീക്കി എൻപിസിഐ
- ഡോക്യുമെന്റ് സ്കാനിങ് ഇത്ര എളുപ്പമോ? വാട്സ്ആപ്പിലെ പുതിയ ഫീച്ചർ സൂപ്പർ ഹിറ്റ്
- ഗൂഗിൾ ഫോട്ടോസിലെ മുഴുവൻ ഫലയുകളും ഒരുമിച്ച് ഡൗൺലോഡ് ചെയ്യാം, ഇങ്ങനെ
- നാളെ മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് നിലയ്ക്കും
- 2024ലെ 5 അടിപൊളി മൊബൈൽ ഗെയിമുകൾ
- 'ന്യൂ ഇയർ' തട്ടിപ്പ്; സ്വയം രക്ഷനേടാൻ 5 വഴികൾ ഇതാഇനി തലക്കെട്ടിലും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us