scorecardresearch

Latest News

11 രൂപയ്ക്ക് ഒരു ജിബി ഡേറ്റ; ആഡ് ഓൺ പാക്കുകൾ പരിഷ്‌കരിച്ച് ജിയോ

51 രൂപയുടെ ഡേറ്റ ആഡ് ഓൺ പ്ലാനിൽ 6 ജിബിയും 101 രൂപയുടേതിൽ 12 ജിബിയും ജിയോ ഇപ്പോൾ നൽകുന്നു

jio, jio plans, jio plans 2020, jio postpaid plus, jio postpaid plus plans, jio postpaid plus plans offers, jio postpaid plus price, jio postpaid plus benefits, jio postpaid plus recharge plan, jio postpaid plus offers, jio plans offer, jio postpaid plans tariff plans, jio postpaid plans services, free disney+ hotstar, netflix, jio postpaid plans details

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാക്കളിൽ ഒരാളായ ജിയോ അവരുടെ ആഡ് ഓൺ പ്ലാൻ പരിഷ്കരിച്ചിരിക്കുകയാണ്. 11 രൂപയ്ക്ക് ഇനി മുതൽ 1ജിബി ഡേറ്റ ജിയോയുടെ ആഡ് ഓൺ പ്ലാനിൽ ലഭിക്കും. ഈ ഡേറ്റ കഴിഞ്ഞാലും സെക്കൻഡിൽ 64 കെബി വേഗതയിൽ ജിയോ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗം തുടരാൻ സാധിക്കും. തുടക്കത്തിൽ 11 രൂപയ്ക്ക് 400 എംബി ഡേറ്റയാണ് ജിയോ നൽകിയിരുന്നത്. പിന്നീട് 800 എംബിയായി വർധിപ്പിച്ചു. ഇതാണ് ഇപ്പോൾ ഒരു ജിബി ആക്കിയിരിക്കുന്നത്.

51 രൂപയുടെ ഡേറ്റ ആഡ് ഓൺ പ്ലാനിൽ 6 ജിബിയും 101 രൂപയുടേതിൽ 12 ജിബിയും ജിയോ ഇപ്പോൾ നൽകുന്നുണ്ട്. 21 രൂപയുടെ മറ്റൊരു ആഡ് ഓൺ പ്ലാനും നിലവിലുണ്ട്. 2ജിബി ഡേറ്റയാണ് ഈ റീച്ചാർജിൽ ലഭിക്കുക.

Also Read: പുതിയ പ്രീപെയ്ഡ് ഡേറ്റ ആഡ് ഓൺ പാക്കുകൾ അവതരിപ്പിച്ച് എയർടെൽ; അറിയാം വിലയും വിവരങ്ങളും

കൂടുതൽ ഡേറ്റ ആവശ്യമുള്ളവർക്ക് 151 രൂപയുടെ ജിയോ വർക്ക് ഫ്രം ഹോം പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. 30 ദിവസത്തെ കാലാവധിയിൽ 30 ജിബി ഇന്രർനെറ്റ് ഡേറ്റയാണ് കമ്പനി പ്ലാനിൽ വാഗ്ധാനം ചെയ്യുന്നത്. 201 രൂപയുടെ പ്ലാനിൽ 40 ജിബിയും 251 രൂപയിൽ 50 ജിബിയും ലഭിക്കും. ഈ പ്ലാനുകളുടെയെല്ലാം കാലാവധി 30 ദിവസമാണ്.

Also Read: ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ ലക്ഷ്യമിട്ട് കോപ്പിറൈറ്റ് സ്കാം; സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കാം

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

പ്ലാന്‍ 129: 2 ജി.ബി ഡാറ്റയോടൊപ്പം എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും സൗജന്യകോളുകള്‍. കാലാവധി 28 ദിവസം. പ്ലാന്‍ 149: പ്രതിദിനം ഒരു ജി.ബി ഡാറ്റ. പ്രതിദിനം 100 എസ്എംഎസ്. പരിധിയില്ലാതെ സൗജന്യകോളുകള്‍. കാലാവധി 24 ദിവസം. പ്ലാന്‍ 199: പ്രതിദിനം 1.5 ജി.ബി ഡാറ്റ. പരിധിയില്ലാതെ സൗജന്യകോളുകളും ദിനംപ്രതി 100 എസ്എംഎസും. കാലാവധി 28 ദിവസം. പ്ലാന്‍ 555: ദിനംപ്രതി 1.5 ജി.ബി ഡാറ്റ. സൗജന്യകോളുംകളും പ്രതിദിനം 100 എസ്എംഎസും. കാലാവധി 84 ദിവസം.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Jio offering 1gb data for rs 11 add on plan by company