കാഡ്​ബറിയുടെ ഡയറി മിൽക്കിനൊപ്പം ജിയോ ഒരു ജിബി ഡാറ്റ സൗജന്യമായി നൽകുന്നു. ഡയറി മിൽക്കി​​ന്റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകൾക്കൊപ്പമാണ്​ ജിയോ അധിക ഡാറ്റ നൽകുന്നത്​. ചോക്ലേറ്റിന്റെ പൊതിയിലെ ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്​ത്​ അധികമായി ലഭിക്കുന്ന ഡാറ്റ സ്വന്തമാക്കാം. ജിയോയിലെ പ്രതിദിന അതിവേഗ ഡാറ്റ ഉപയോഗത്തിന്​ ശേഷം സൗജന്യ ഡാറ്റ ലഭ്യമാകും. സെപ്റ്റംബർ 30 വരെയാണ്​ ഓഫർ കാലാവധി.

ജിയോയുടെ മൈ ജിയോ ആപിൽ ഓഫര്‍ പ്രദര്‍ശിപ്പിച്ച് വലിയ ബാനർ നൽകിയിട്ടുണ്ട്​. ഇതില്‍ ‘പാര്‍ട്ടിസിപ്പേറ്റ്’ എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ബാര്‍കോഡ് ചെയ്യാനുളള സൗകര്യം ലഭ്യമാകും. ഒരു റജിസ്​റ്റേഡ്​ ജിയോ അക്കൗണ്ടിന്​ ഒരിക്കൽ മാത്രമേ ഓഫർ ലഭ്യമാകു എന്നും കമ്പനി വ്യക്​തമാക്കിയിട്ടുണ്ട്​.

5 രൂപ, 10 രൂപ, 20, 40, 100 എന്നീ വിലകളിലുളള ഡയറി മില്‍ക്ക് വാങ്ങിയാലാണ് ഓഫര്‍ ലഭ്യമാവുക. നിലവിലുളള ജിയോ നെറ്റ് പ്ലാന്‍ ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം മാത്രമാണ് ഈ ഡാറ്റ ലഭ്യമാകുക എന്ന് ശ്രദ്ധിക്കണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ