റിപ്പബ്ലിക് ദിനത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് റിലയൻസ് ജിയോ പുറത്തുവിട്ടിരിക്കുന്നത്. 49 രൂപയുടെ റീചാർജിൽ 1ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും നൽകുന്ന കിടിലൻ ഓഫറാണ് ജിയോ പുറത്തിറക്കിയത്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഇന്നു മുതലാണ് ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമായിത്തുടങ്ങുക. ഇതിനു പുറമേ 11, 21, 51, 101 രൂപയുടെ പ്ലാനുകളും ജിയോ പുറത്തിറക്കിയിട്ടുണ്ട്.

ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി 149, 399, 198, 398 രൂപയുടെ പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്. 149 രൂപയുടെ റീചാർജ് ചെയ്താൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 28 ദിവസത്തേക്ക് ദിനംപ്രതി 1.5 ജിബി ഡേറ്റ ലഭിക്കും. അതായത് മൊത്തം 42 ജിബി ഡേറ്റ കിട്ടും. 399 രൂപയുടെ റീചാർജ് ചെയ്തൽ 84 ദിവസം ദിനംപ്രതി 1.5 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് മൊത്തം കിട്ടുന്നത് 126 ജിബിയാണ്. സൗജന്യ കോളുകളും എസ്എംഎസ്സുകളും റിലയൻസ് ജിയോ പ്ലാനുകളുടെ മറ്റൊരു സവിശേഷതയാണ്.

198 രൂപയുടെ പാക്ക് തിരഞ്ഞെടുത്താൽ ദിനംപ്രതി 2 ജിബി ഡാറ്റ സ്വന്തമാക്കാം. 28 ദിവസമാണ് കാലാവധി. 398 രൂപയുടെ പ്ലാനിലൂടെയും 70 ദിവസത്തേക്ക് ദിനംപ്രതി 2 ജിബി ഡേറ്റ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ