Jio launches 5 new prepaid recharge plans: Check details: ജിയോ അവരുടെ ഏറ്റവും പുതിയ അഞ്ചു പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചു. സീറോ ഫെയർ യൂസേജ് പ്രൈസും (FUP) അൺലിമിറ്റഡ് ബെനിഫിറ്റുകളും വരുന്ന പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയ്ക്ക് ഡെയിലി ഡാറ്റ പരിധി ഉണ്ടാവില്ല. അധിക ഡാറ്റ വൗച്ചറുകൾ വാങ്ങാതെ മറ്റൊരു പരിമിതികളുമില്ലാതെ അൺലിമിറ്റഡ് ഡാറ്റ സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഡാറ്റ പ്ലാനുകൾ ഫലപ്രദമാണ്.
Jio launches 5 new prepaid recharge plans: Check details
പുതിയ ജിയോ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് നൽകുന്നുണ്ട്. ദിവസേന 100 ഫ്രീ മെസ്സേജുകളും ജിയോ ആപ്പിലേക്ക് സൗജന്യ പ്രവേശനവും നൽകുന്നു. ജിയോടീവി, ജിയോസിനിമ, ജിയോന്യൂസ് ഉൾപ്പടെയുള്ള ആപ്പുകളാണ് പുതിയ പ്ലാൻ വഴി സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുക. 127 രൂപക്ക് 15 ദിവസത്തേക്ക് 12ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുക.
247 രൂപയുടെ മറ്റൊരു പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്, ഇതിൽ 30 ദിവസത്തേക്ക് 25 ജിബി ഡാറ്റയാണ് ലഭിക്കുക. 447 രൂപയുടെ ജിയോ പ്ലാനിൽ 60 ദിവസത്തേക്ക് 50 ജിബി ഡാറ്റയും ലഭിക്കും.
ഇതോടൊപ്പം തന്നെ 597 രൂപയുടെ പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട് 90 ദിവസത്തേക്ക് 75ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. അവസാനമായി ജിയോ വാർഷിക പ്ലാനും ഇതിനോടൊപ്പമുണ്ട്. 2,397 രൂപക്ക് ഒരു വർഷത്തേക്ക് 365ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. ഈ പുതിയ പ്ലാനുകൾ ജിയോ ആപ്പിലെ ‘നോ ഡെയിലി ലിമിറ്റ്’ സെക്ഷനിലാണ് കാണാനാവുക.
Also Read: Jio Recharge Plan: ജിയോ 98 രൂപ റീചാർജ് പ്ലാൻ വീണ്ടുമെത്തി, വിശദാംശങ്ങള്‍ അറിയാം
ഇനി 2ജിബി 1.5 ജിബി ഡാറ്റ പരിധി വരുന്ന പ്ലാനുകളാണ് നിങ്ങൾ നോക്കുന്നതെങ്കിൽ 56 ദിവസത്തേക്ക് 444 രൂപയുടെയും 399 രൂപയുടെയും പ്ലാനുകൾ ലഭിക്കും. ഈ പ്ലാനുകൾക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭ്യമാണ്.