/indian-express-malayalam/media/media_files/uploads/2019/08/jio.jpg)
ന്യൂഡൽഹി: ഇന്ത്യൻ ഡിജിറ്റൽ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് റിലയൻസ് ജിയോ. അത്യാധുനിക സൗകര്യങ്ങളോടെയാണ് ജിയോ ഗിഗാഫൈബർ സേവനങ്ങൾ ആരംഭിക്കുന്നത്. സെപ്‌റ്റംബർ അഞ്ച് മുതൽ ജിയോ ഗിഗാഫൈബർ സേവനങ്ങൾ ലഭ്യമായി തുടങ്ങും. തിങ്കളാഴ്ച ചേർന്ന വാർഷിക ജനറൽ യോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഗിഗാഫൈബർ വാണിജ്യ അടിസ്ഥാനത്തിൽ അവതരിപ്പിച്ചത്
ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് 700 രൂപ മുതൽ 10000 രൂപ വരെയുള്ള പ്ലാനുകളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കും. സെക്കൻഡിൽ 100 എംബി മുതൽ ഒരു ജിബി വരെ വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ കമ്പനി ഉറപ്പ് നൽകുന്നു. അധിക ചിലവില്ലാതെ ലാന്റ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മൾട്ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാകും.
2016 ലാണ് ബീറ്റാ പരീക്ഷണങ്ങള്‍ക്ക് ജിയോ തുടക്കമിട്ടത്. ഈ പരീക്ഷണങ്ങൾക്ക് അവസാനമാവുകയാണ് ജിയോ ഗിഗാഫൈബര്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തുന്നതിലൂടെ. ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി 1.5 കോടി രജിസ്‌ട്രേഷനുകളാണ് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 50 ലക്ഷം വീടുകളില്‍ ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്.
ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന 700 മുതൽ 10000 രൂപ വരെയുള്ള പ്ലാനുകൾക്ക് പുറമെ 500 രൂപയുടെ രാജ്യാന്തര കോളിങ് ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ചിലവിൽ ഫോൺവിളിക്കാൻ ഇതുവഴി സാധിക്കും. ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി ഫോണ്‍ വിളിക്കാനുമാകും.
Also Read: ഏഴു ദിവസം സൗജന്യമായി വിളിക്കാം, കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് ബിഎസ്എൻഎൽ ഓഫർ
വീണ്ടും ഞെട്ടിച്ച് റിലയന്‍സ് ജിയോ
ജിയോ ഫൈബറിന്റെ വെല്‍ക്കം ഓഫറായി കമ്പനി നല്‍കുന്നത് ടിവിയാണ്. ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്കാണ് ഈ സുവര്‍ണാവസരം. ജിയോ ഫോര്‍ എവര്‍ പ്ലാനിന്റെ ഭാഗമായാണ് ടിവി നല്‍കുന്നത്. വാര്‍ഷിക പ്ലാന്‍ എടുക്കുന്ന ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ഫോര്‍ കെ എല്‍ഇഡി ടിവിയും ഫോര്‍ കെ സെറ്റ് ടോപ് ബോക്‌സും സൗജന്യമായി നല്‍കും. കൂടാതെ സെറ്റ് ടോപ് ബോക്‌സിലൂടെ പ്രാദേശിക കേബിള്‍ ടിവി സേവനവും ജിയോ ഫൈബര്‍ നല്‍കുന്നുണ്ട്. കൂടുതല്‍ എച്ച്ഡി ചാനലുകളും കൂടുതല്‍ ഫീച്ചറുകളും നല്‍കുമെന്നും അംബാനി പറഞ്ഞു.
Also Read: 'ഉജ്ജ്വല സ്വീകരണം'; വെല്‍ക്കം ഓഫറായി ടിവി നല്‍കാന്‍ ജിയോ
ഇന്റര്‍നെറ്റ് അധിഷ്‌ഠിതമായ സ്‌മാര്‍ട് ടെലിവിഷന്‍ വില്‍പനയിലൂടെ നെറ്റ്‍ഫ്ലിക്‌സ്, ആമസോണ്‍ അലക്‌സ, ഗൂഗിള്‍ ഹോം എന്നിവയ്‌ക്ക് കൂടുതല്‍ ഉത്തേജകമാകും. വിപണയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് സേവനങ്ങള്‍ നല്‍കി എതിരാളികളെ പിന്നിലാക്കിയവരാണ് ജിയോ. ജിയോ ജിഗാ ബ്രോഡ്ബാന്‍ഡിലും, കേബിള്‍ ഡിടിഎച്ച് സര്‍വീസിലും ഇതേ സ്ഥിതി തുടര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. ജിയോ ഫൈബര്‍ പദ്ധതിയില്‍ റിലയന്‍സ് പരീക്ഷണങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us