കൊച്ചി: കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ജിയോ ഫൈബര്‍ കവറേജ് വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ജിയോ ഫൈബര്‍ സേവനം ലഭ്യമാക്കി ഉപയോക്താക്കള്‍ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് കണ്ണെക്ടിവിറ്റി നല്‍കും.

100 എംബിപിഎസ് മുതല്‍ ആരംഭിച്ച് 1 ജിബി വരെയുള്ള അതിവേഗ ബ്രോഡ്ബാന്‍ഡ് കുടുംബങ്ങള്‍ക്കും ആയിരക്കണക്കിന് ചെറുകിട, വന്‍കിട സംരംഭങ്ങള്‍ക്കും വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ക്കും ജിയോ ഫൈബര്‍ നല്‍കുന്നു.

കൂടാതെ, ലോക്ക്ഡൗണില്‍ ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ഡാറ്റ ഉപയോഗ ആവശ്യങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള എല്ലാ ജിയോ ഫൈബര്‍ പ്ലാനുകളിലും ഇരട്ടി ഡാറ്റ നല്‍കുന്നു.

Read Also: കൊറോണയെ പിടിക്കാൻ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു

ഘട്ടംഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിയോ ഫൈബര്‍ ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നിലവില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, ത്രിച്ചൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നതിനാല്‍ ഈ നഗരങ്ങളിലെ പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ജിയോ ഫൈബറിന്റെ നെറ്റ്വര്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്തിയെന്ന് കമ്പനി അറിയിച്ചു.

Read Also: അഗ്നിശമന സേന മരുന്നെത്തിച്ചത് 6323 പേര്‍ക്ക്; സഹായത്തിന് വിളിക്കാം 101-ല്‍

തിരുവനന്തപുരത്ത്, കഴക്കൂട്ടം, മേനംകുളം, ജവഹര്‍ നഗര്‍, പൂജപ്പുര, കൈമനം; കൊല്ലത്ത് രണ്ടാംകുറ്റയിലും മയ്യനാടിലും, ആലപ്പുഴയില്‍ പഴവീട്, തട്ടമ്പള്ളി, വലിയകുളം; കൊച്ചി നഗരത്തില്‍ ഫോര്‍ട്ട് കൊച്ചി, തേവര, കടവന്ത്ര, കലൂര്‍, എളമക്കര, പനമ്പിള്ളി നഗര്‍, കാക്കനാട്, തൃപ്പൂണിത്തുറ, കളമശ്ശേരി, ചങ്ങമ്പുഴ നഗര്‍,ആലുവ; തൃശ്ശൂരില്‍ കുട്ടനെല്ലൂര്‍; കോഴിക്കോട് ഇരഞ്ഞിപ്പാലം, കാരപറമ്പ്, മാലപ്പറമ്പ്, ബിലാത്തികുളം, വേങ്ങേരി, നടക്കാവ്, മാവൂര്‍ റോഡ്, മാങ്കാവ്. കണ്ണൂരില്‍ താണ, പയ്യമ്പലം, ബര്‍ണാശ്ശേരി എന്നിവിടങ്ങളില്‍ ജിയോ ഫൈബര്‍ സേവനങ്ങള്‍ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook