Jio Fiber Plans, Set-Top Box, Landline Service Launch Today: ജിയോ ഫൈബര്‍: സെറ്റ് ടോപ്പ് ബോക്സ്, ലാന്‍ഡ്‌ലൈന്‍ സര്‍വീസ്: അറിയേണ്ടതെല്ലാം

കഴിഞ്ഞ മാസം ചേർന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാർഷിക ജനറൽ യോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഗിഗാഫൈബർ ( fibre broadband service from Reliance Jio) വാണിജ്യ അടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. ഇന്ന് മുതല്‍ ജിയോ ഫൈബർ പ്ലാനുകൾ ലഭ്യമായി തുടങ്ങും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ജിയോ ഗിഗാഫൈബർ സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ ഡിജിറ്റൽ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് റിലയൻസ് ജിയോ.

Jio Fiber plans: ജിയോ ഫൈബര്‍ പ്ലാന്‍

ഈ സേവനം ലഭിക്കാൻ ഉപയോക്താവ് എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, ഉപയോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്ന പ്ലാനിന്റെ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.  അതും ഇന്ന് വെളിപ്പെടുത്തും എന്നാണു കരുതപ്പെടുന്നത്.

പ്രതിമാസം 700 രൂപ മുതൽ 10,000 രൂപവരെയുളള പ്ലാനുകളാണ് കമ്പനി പുറത്തിറക്കുകയെന്നാണ് വിവരം. ലാൻഡ്‌ലൈൻ ഫോൺ കണക്ഷൻ, ടിവി സെറ്റ്-ടോപ്പ് ബോക്സ് സൗകര്യങ്ങളുമായാണ് ജിയോ ഫൈബര്‍ കണക്ഷന്‍ ലഭിക്കുക. കമ്പനിയുടെ വാർഷിക പ്ലാൻ എടുക്കുന്നവർക്ക് എച്ച്ഡി അല്ലെങ്കിൽ 4K എൽഇഡി ടിവി, 4കെ സെറ്റ് ടോപ് ബോക്സ് എന്നിവ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Read Here: Here’s a look at the router you will be required to purchase from the company

Reliance Jio Fiber, Jio Fiber, Jio Fiber router, Jio Fiber, Jio Fiber plans, Jio Fiber price, How to get Jio Fiber, Jio Fiber availability, Jio Fiber launch

Reliance Jio will be launching its Jio Fiber broadband service on September 5, which is tomorrow. Till now, the company was running beta tests in select areas, where it was providing the service for free and the consumers only had to get the router, which was made available for a refundable deposit of Rs 5,000. At the company’s Annual General Meeting (AGM), Mukesh Ambani announced that the Jio Fiber plans will range from Rs 700 to Rs 10,000 per month and speeds will range from 100Mbps to 1Gbps. (Image: Nandagopal Rajan)

How to apply for Jio Fiber: ജിയോ ഫൈബറിന് രജിസ്റ്റർ ചെയ്യേണ്ട വിധം

  1. ജിയോ ഫൈബർ കണക്ഷൻ ലഭിക്കുന്നത് ഉപയോക്താക്കൾ ജിയോ ഫൈബർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മൂന്നു ഘട്ടങ്ങളായാണ് രജിസ്റ്റർ ചെയ്യേണ്ടത്.
  2. ജിയോ ഫൈബർ വെബ്സൈറ്റിൽ നിങ്ങളുടെ വിലാസവും മൊബൈൽ നമ്പരും ഇ-മെയിൽ ഐഡിയും നൽകുക.
  3. ഇത്രയും വിവരങ്ങൾ നൽകി കഴിയുമ്പോൾ നിങ്ങളുടെ മൊബൈലിൽ ഒരു ഒടിപി ലഭിക്കും. വെരിഫൈ ചെയ്യാനായി ഈ ഒടിപി വെബ്സൈറ്റിൽ കൊടുക്കുക.
  4. അതിനു ശേഷം വിലാസം ഒരിക്കൽക്കൂടി നൽകുക. ഇവിടെ നിങ്ങളുടെ സ്ഥലം മാപ്പില്‍ എവിടെയാണെന്ന് കൃത്യമായി നല്‍കണം. വീട്ടിലാണോ അതോ ഫ്ലാറ്റിലാണോ താമസിക്കുന്നതടക്കമുളള വിവരങ്ങളും നൽകണം.
  5. നിങ്ങളെ തിരഞ്ഞെടുത്താൽ റിലയൻസ് ജിയോ ഉദ്യോഗസ്ഥൻ നിങ്ങളെ ഫോണിൽ വിളിക്കും. അവരുമായി സംസാരിച്ചശേഷം കണക്ഷൻ എടുക്കുന്നതു സംബന്ധിച്ച് ബാക്കി നടപടികൾ പൂർത്തിയാക്കാം. ഉദ്യോഗസ്ഥൻ നിങ്ങളെ നേരിൽ കാണാനെത്തുമ്പോൾ തിരച്ചറിയൽ രേഖകളുടെ ഒർജിനലും വിലാസം തെളിയിക്കുന്നതിനുളള രേഖയും നൽകണം.

Jio Fiber in Kerala: ജിയോയുടെ വേഗതയ്‌ക്കൊപ്പം കേരളവും; അഞ്ച് നഗരങ്ങളിൽ ഗിഗാ ഫൈബർ സേവനങ്ങൾ

തുടക്കത്തിൽ അഞ്ച് നഗരങ്ങളിലാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ ലഭിക്കുക. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളാണ് ജിയോയുടെ അതിവേഗ കുതിപ്പിന്റെ ഭാഗമാകുന്നത്. ഈ നഗരങ്ങളിൽ നേരത്തെ തന്നെ ട്രയൽ സേവനങ്ങൾ നൽകിയിരുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ ഗിഗാ ഫൈബർ സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്. ഏഴ് നഗരങ്ങളിൽ കൂടി ഗിഗാ ഫൈബർ എത്തും. അഞ്ച് ലക്ഷം ഉപഭോക്താക്കളെയാണ് കമ്പനി ഈ കാലയളവിൽ പ്രതീക്ഷിക്കുന്നത്.

Also Read: സെക്കൻഡിൽ ഒരു ജിബി വേഗതയിൽ ഇന്റർനെറ്റ്, മാസം 700 രൂപയ്ക്ക് ഗിഗാഫൈബർ അവതരിപ്പിച്ച് ജിയോ

Reliance Jio Fiber, Jio Fiber, Jio Fiber router, Jio Fiber, Jio Fiber plans, Jio Fiber price, How to get Jio Fiber, Jio Fiber availability, Jio Fiber launch

Jio Fiber will also come with bundled Jio Home Phone service, which will provide users with free voice calls across India. Jio also announced its Postpaid Plus service for the Jio Fiber customers with seamless data and voice connectivity. Users will be required to purchase landline handsets separately. (Image: Nandagopal Rajan)

Jio Home Phone landline service: ജിയോ ഫോണ്‍

ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന 700 മുതൽ 10000 രൂപ വരെയുള്ള പ്ലാനുകൾക്ക് പുറമെ 500 രൂപയുടെ രാജ്യാന്തര കോളിങ് ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ചിലവിൽ ഫോൺവിളിക്കാൻ ഇതുവഴി സാധിക്കും. ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി ഫോണ്‍ വിളിക്കാനുമാകും.

Jio Fiber Welcome Offer 4K  LED TV: ജിയോ ഫൈബറിന്റെ വെല്‍ക്കം ഓഫറായി കമ്പനി നല്‍കുന്നത് ടിവിയാണ്

ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്കാണ് ഈ സുവര്‍ണാവസരം. ജിയോ ഫോര്‍ എവര്‍ പ്ലാനിന്റെ ഭാഗമായാണ് ടിവി നല്‍കുന്നത്. വാര്‍ഷിക പ്ലാന്‍ എടുക്കുന്ന ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ഫോര്‍ കെ എല്‍ഇഡി ടിവിയും ഫോര്‍ കെ സെറ്റ് ടോപ് ബോക്‌സും സൗജന്യമായി നല്‍കും. കൂടാതെ സെറ്റ് ടോപ് ബോക്‌സിലൂടെ പ്രാദേശിക കേബിള്‍ ടിവി സേവനവും ജിയോ ഫൈബര്‍ നല്‍കുന്നുണ്ട്. കൂടുതല്‍ എച്ച്ഡി ചാനലുകളും കൂടുതല്‍ ഫീച്ചറുകളും നല്‍കുമെന്നും ജിയോ അവകാശപ്പെടുന്നു.

Also Read: ‘ഉജ്ജ്വല സ്വീകരണം’; വെല്‍ക്കം ഓഫറായി ഫോർ കെ ടിവിയുമായി ജിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook