Jio Banned 827 Porn Site: പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ, പോൺ വെബ്സൈറ്റുകൾ നിരോധിച്ചതായി ഉപഭോക്താക്കളുടെ പരാതി. പോൺഹബ്, എക്സ്വീഡിയോ തുടങ്ങി നൂറ് കണക്കിന് പോൺ വെബ്സൈറ്റുകളാണ് ജിയോ നിരോധിച്ചതായി ഉപഭോക്താക്കൾ പറയുന്നത്.
പോൺ വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് നേരത്തെ തന്നെ രാജ്യത്തെ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഇന്റർനെറ്റിൽ അശ്ലീല ഉളളടക്കമുളള വെബ്സൈറ്റുകൾ നിരോധിക്കാൻ ഉത്തരവിട്ടത്.
ടെലികോം വകുപ്പ് രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ജിയോ നിരോധിച്ചതോടെ മറ്റ് സേവന ദാതാക്കളും വൈകാതെ പോൺ വെബ്സൈറ്റുകൾ നിരോധിക്കേണ്ടി വരും.
827 ഓളം വെബ്സൈറ്റുകൾ പൂട്ടാനാണ് ടെലികോം വകുപ്പിന്റെ ഉത്തരവ്. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് ഇതോടെ തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നീലച്ചിത്രങ്ങളുടെ നിർമ്മാണം നിയമം വഴി നിരോധിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ ഇടങ്ങളിൽ ഇത് കാണുന്നതിന് വിലക്കില്ല. ഐടി നിയമം വഴി തന്നെ ഇത് അനുവദിച്ചിട്ടുണ്ട്.