scorecardresearch

തിരുവനന്തപുരത്തും 5ജി; സേവനത്തിനായി സിം മാറ്റേണ്ടതില്ല

ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍, അധിക ചെലവുകളില്ലാതെ 1 ജിബിപിഎസ്+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്കു ക്ഷണം ലഭിക്കും

ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍, അധിക ചെലവുകളില്ലാതെ 1 ജിബിപിഎസ്+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്കു ക്ഷണം ലഭിക്കും

author-image
Tech Desk
New Update
5G_Network, jio, Thiruvananthapuram, Kochi

തിരുവനന്തപുരം: സംസ്ഥാനത്ത് കൊച്ചിക്കു പിന്നാലെ തിരുവനന്തപുരത്തും ജിയോ ട്രൂ 5ജി സേവനം. ഇന്നു മുതല്‍ ഉപയോക്താക്കള്‍ക്ക് അധിക ചെലവുകളില്ലാതെ 1 ജിബിപിഎസ്+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്കു ക്ഷണം ലഭിക്കും.

Advertisment

5ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായാല്‍ മതി. ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണു കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കും

6,000 കോടി രൂപയുടെ നിക്ഷേപമാണു കേരളത്തില്‍ 5ജി നെറ്റ്വര്‍ക്കിനായി ജിയോ നടത്തിയിരിക്കുത്. 4ജി നെറ്റ്വര്‍ക്കിനെ ആശ്രയിക്കാത്ത, സ്റ്റാന്‍ഡലോണ്‍ 5ഏ നെറ്റ്വര്‍ക്ക് വിന്യസിച്ച ഏക കമ്പനിയാണു ജിയോ.

സ്റ്റാന്‍ഡലോണ്‍ 5ജി ഉപയോഗിച്ച്, കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, 5ജി വോയ്സ്, എഡ്ജ് കമ്പ്യൂട്ടിങ്, നെറ്റ്വര്‍ക്ക് സ്ലൈസിങ് എന്നീ പുതിയതും ശക്തവുമായ സേവനങ്ങള്‍ ജിയോ ലഭ്യമാക്കുന്നു.

Advertisment

ഡിസംബര്‍ 20-നാണു ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ക്കു കൊച്ചിയില്‍ തുടക്കം കുറിച്ചത്. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് തിരുവനന്തപുരത്ത് ജിയോ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജനുവരിയോടെയും 5ജി ലഭിക്കും. 2023 അവസാനത്തോടെ സംസ്ഥാനത്തെ എല്ലാം താലൂക്കുകളിലും മേഖലകളിലും 5ജി എത്തിക്കാമെന്ന പ്രതീക്ഷയിലാണു ജിയോ.

ഒക്ടോബര്‍ ഒന്നു മുതലാണു രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്. നിലവില്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ ചുരുക്കം ചില നഗരങ്ങളില്‍ മാത്രമേ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുള്ളു.

എയര്‍ടെല്ലാണു ജിയോയ്ക്കു പുറമെ 5ജി സേവനം തുടങ്ങിയ മറ്റൊരു കമ്പനി. ഓഗസ്റ്റ് പതിനഞ്ചിനു 5ജി സേവനം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങളിലാണു ബി എസ് എന്‍ എല്‍.

5g Kochi Jio Thiruvananthapuram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: