ബ്ലൂ ഒറിജിൻ ബഹിരാകാശ യാത്ര വിജയം; റെക്കോർഡിട്ട് ജെഫ് ബെസോസും സംഘവും

ന്യൂ ഷെപ്പേർഡ് പേടകത്തിലാണ് ജെഫ് ബെസോസും സംഘവും യാത്ര പോയി തിരിച്ചെത്തിയത്

jeff bezos, blue origin, watch blue origin launch, watch bezos launch, human spaceflight, where to watch bezos flight, when is bezos flight, who is bezos, what is blue origin, indian express news, science news, ie malayalam

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ബഹിരാകാശ വിനോദ യാത്രയ്ക്കൊടുവിൽ സുരക്ഷിതമായി തിരിച്ചെത്തി. ജെഫ് ബെസോസിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ‘ന്യൂ ഷെപ്പേർഡ്’ പേടകത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6.43നു യാത്ര തിരിച്ച സംഘം 10 മിനുട്ട് 10 സെക്കൻഡിനു ശേഷം അമേരിക്കയിലെ ടെക്സസിലെ മരുപ്രദേശത്ത് തിരിച്ചെത്തിയത്.

ലോക ചരിത്രത്തിലെ രണ്ടാമത്തെ ബഹിരാകാശ വിനോദ യാത്രയാണ് ജെഫ് ബെസോസിന്റെ നേതൃത്വത്തിൽ നടന്നത്. വിർജിൻ ഗാലക്റ്റിക് ഉടമ റിച്ചാർഡ് ബ്രാൻസണിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നടത്തിയതായിരുന്നു ആദ്യ യാത്ര.

അൻപത്തിയേഴുകാരനായ ജെഫ് ബെസോസിന് പുറമെ, അൻപത്തി മൂന്നുകാരനായ സഹോദരൻ മാർക്ക് ബെസോസ്, നെതർലണ്ടിൽ നിന്നുള്ള പതിനെട്ടുകാരനായ വിദ്യാർത്ഥി ഒലിവർ ഡീമൻ, പൈലറ്റായ എൺപത്തി രണ്ടുകാരി മേരി വാലൈസ് ഫങ്ക് എന്നിവരാണ് ന്യൂ ഷെപ്പേർഡിൽ യാത്ര തിരിച്ചത്. സാധാരണക്കാരുമായുള്ള ലോകത്തിലെ ആദ്യ പൈലറ്റില്ലാ യാത്രയായിരുന്നു ഇവരുടേത്. പൂർണമായും കമ്പ്യൂട്ടർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതാണ് മണിക്കൂറിൽ 3540 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ റോക്കറ്റ്.

ഭൗമാന്തരീക്ഷവും ബഹിരാകാശവും തമ്മിൽ വേർതിരിക്കിക്കുന്ന രാജ്യാന്തര തലത്തിൽ നിർണയിച്ച അതിർത്തിയായ കാർമൻ രേഖ മറികടന്ന ആദ്യ സാധാരണക്കാർ എന്ന റെക്കോർഡും ഇവരുടെ പേരിലായി. സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 100 കിലോ മീറ്റർ (62 മൈൽ) ഉയരത്തിലാണ് കാർമൻ രേഖ.

പേടകം ഉൾപ്പെട്ട 18.3 മീറ്റർ ന്യൂ ഷെപ്പേർഡ് റോക്കറ്റ് പടിഞ്ഞാറൻ ടെക്‌സാസിലെ വാൻ ഹോണിൽനിന്ന് 32 കിലോ മീറ്റർ അകലെയുള്ള ബ്ലൂ ഒറിജിന്റ ലോഞ്ച് പാഡിൽനിന്നാണ് കുതിച്ചുയർന്നത്. തുടർന്ന് ബൂസ്റ്റർ റോക്കറ്റിൽനിന്ന് വേർപെട്ടു. ഏഴു മിനുട്ട് കഴിഞ്ഞതോടെ റോക്കറ്റ് ലോഞ്ച് പാഡിൽ തിരിച്ചെത്തി. പേടകം 107 കിലോ മീറ്ററോളം (66.5 മൈൽ) എത്തിയ ശേഷമാണ് 10 മിനുട്ട് കഴിഞ്ഞ് പത്താം സെക്കൻഡിൽ തിരിച്ചെത്തിയത്. വിർജിൻ ഗാലക്റ്റിക് ഉടമ റിച്ചാർഡ് ബ്രാൻസണും സംഘവും 86 കിലോ മീറ്ററർ (53 മൈൽ) ആണ് സഞ്ചരിച്ചത്.

ന്യൂ ഷെപ്പേർഡ് റോക്കറ്റ് വിക്ഷേപം ഇന്ത്യൻ സമയം വൈകിട്ട് അഞ്ചു മുതൽ കമ്പനിയുടെ ബ്ലൂ ഒറിജിന്റെ യൂട്യൂബ് ചാനലിൽ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. അപ്പോളോ 11 ചന്ദ്രനിൽ ഇറങ്ങിയതിന്റെ 52-മത് വാർഷിക ദിനത്തിലാണ് ജെഫ് ബോസോസും സംഘവും ബഹിരാകാശത്തേക്ക് യാത്ര ചെയ്തത്.

വിർജിൻ ഗാലക്‌റ്റിക്ക് സംഘം യാത്ര ചെയ്തത് ബഹിരാകാശ വിമാനത്തിൽ ആണെങ്കിൽ ജെഫ് ബോസോസും സംഘവും പേടകത്തിലാണ് യാത്ര ചെയ്തത്. അമേരിക്കയിൽനിന്ന് ആദ്യം ബഹിരാകാശത്ത് എത്തിയ അലൻ ഷെപ്പേർഡിന്റെ പേരിൽ നിന്നുമാണ് ബ്ലൂ ഒറിജിൻ റോക്കറ്റിന് ന്യൂ ഷെപ്പേർഡ് എന്ന പേര് നൽകിയിരിക്കുന്നത്.

jeff bezos, blue origin, watch blue origin launch, watch bezos launch, human spaceflight, where to watch bezos flight, when is bezos flight, who is bezos, what is blue origin, indian express news, science news, ie malayalam
ഫൊട്ടോ: ബ്ലൂ ഒറിജിൻ/ട്വിറ്റർ

15 തവണ പറക്കൽ പരീക്ഷണം നടത്തിയശേഷമാണ് ന്യൂ ഷേപ്പേർഡ് ബഹിരാകാശത്തേക്ക് കുതിച്ചത്. 15 പറക്കലിൽ ആദ്യത്തെ തവണ ഒഴികെ റോക്കറ്റ് സുരക്ഷിതമായി താഴെ ഇറക്കിയിരുന്നു.

Also read: ഇന്ത്യൻ വംശജയടക്കം ആറ് യാത്രികർ; വിർജിൻ ഗാലക്റ്റിക് ബഹിരാകാശ വിമാനയാത്ര വിജയകരം

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Jeff bezos blue origin rocket launch how to watch

Next Story
ടെക് ലോകത്തെ പുതിയ മാറ്റങ്ങളറിയാൻ ഇന്ത്യൻ എക്‌സ്പ്രസിന്റെ ടെക്ഹൂക്.കോംtechook, technology
The moderation of comments is automated and not cleared manually by malayalam.indianexpress.com