/indian-express-malayalam/media/media_files/uploads/2023/08/rover.jpg)
ചന്ദ്രയാൻ-3 റോവർ ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് കുതിച്ചതെങ്ങനെയെന്ന് കാണാം
ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് കുതിക്കുന്ന ചന്ദ്രയാൻ -3 റോവറിന്റെ പുതിയ വീഡിയോ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) പുറത്തുവിട്ടു. നേരത്തെ, ചന്ദ്രയാൻ -2 ന്റെ ഓർബിറ്റർ ഹൈ-റെസല്യൂഷൻ ക്യാമറ ക്ലിക്കുചെയ്‌ത ചന്ദ്രന്റെ ഉപരിതലത്തിലുള്ള ചന്ദ്രയാൻ -3 ലാൻഡറിന്റെ ഫോട്ടോയും അവർ പങ്കിട്ടിരുന്നു.
ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ബുധനാഴ്ച വൈകുന്നേരം സോഫ്റ്റ് ലാൻഡിംഗ് നടത്തിയതോടെ ഐഎസ്ആർഒ ചരിത്രമെഴുതി. ഇന്ത്യൻ സമയം വൈകുന്നേരം 6:04 ന് വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ദൗത്യത്തിന്റെ വിജയത്തോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ബഹിരാകാശ പേടകം ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറി.
ചന്ദ്രയാൻ-3 റോവർ ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് കുതിച്ചതിങ്ങനെ:
... ... and here is how the Chandrayaan-3 Rover ramped down from the Lander to the Lunar surface. pic.twitter.com/nEU8s1At0W
— ISRO (@isro) August 25, 2023
അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കുന്ന ചരിത്രത്തിലെ നാലാമത്തെ രാജ്യമായി. ലാൻഡിംഗ് കഴിഞ്ഞ് ചന്ദ്രയാൻ -3 സംവിധാനങ്ങളെല്ലാം സാധാരണ നിലയിലാണെന്നും എല്ലാ പ്രവർത്തനങ്ങളും ഷെഡ്യൂളിൽ നടക്കുന്നുണ്ടെന്നും ഐഎസ്ആർഒ സ്ഥിരീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.