/indian-express-malayalam/media/media_files/uploads/2023/08/Chandrayan-1.jpg)
Photo: ISRO
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ലാൻഡർ ഇമേജർ ക്യാമറ 1 എടുത്ത ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ എക്സിലൂടെ പങ്കുവച്ചത്.
പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ഇന്നലെ ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പ്പട്ടതോടെ ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനോട് കൂടുതല്‍ അടുത്തു. ജൂലൈ 14-ാം തീയതിയായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം. ഓഗസ്റ്റ് അഞ്ചിനായിരുന്നു ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.
Chandrayaan-3 Mission:
— ISRO (@isro) August 18, 2023
View from the Lander Imager (LI) Camera-1
on August 17, 2023
just after the separation of the Lander Module from the Propulsion Module #Chandrayaan_3#Ch3pic.twitter.com/abPIyEn1Ad
ഫാബ്രി, ജിയോർഡാനോ ബ്രൂണോ, ഹർഖേബി ജെ ഗർത്തങ്ങൾ അടങ്ങിയ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പങ്കുവച്ചിരിക്കുന്ത്. ചിത്രങ്ങളില്‍ ഒന്നില്‍ വിദൂരത്തിലുള്ള ഭൂമിയേയും കാണാനാകും.
ഇനി ലാന്‍ഡര്‍ ഡിബൂസ്റ്റ് പ്രക്രിയയിലൂടെയാണ് കടന്നുപോകേണ്ടത്. ഡിബൂസ്റ്റിലൂടെയാണ് സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കുന്നത്. ഓഗസ്റ്റ് 23 വൈകുന്നേരമാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.