/indian-express-malayalam/media/media_files/uploads/2023/09/adithya-1.jpg)
ആദിത്യ എല്‍ വണ്‍
ന്യൂഡല്‍ഹി: സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ അധിഷ്ഠിത ദൗത്യമായ ആദിത്യ എല്‍1 ന്റെ നാലാം ഘട്ട ഭ്രമണപഥ മാറ്റവും വിജയിച്ചതായി ഐഎസ്ആര്‍ഒ. ഇന്ന്പുലര്‍ച്ചെയായിരുന്നു ബഹിരാകാശ പേടകത്തിന്റെ നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തല്‍.
''നാലാമത്തെ ഭ്രമണപഥ മാറ്റം വിജയകരമായി നടത്തി. മൗറീഷ്യസ്, ബെംഗളൂരു, എസ്ഡിഎസ്സി-ഷാര്‍, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലെ ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഈ ഓപ്പറേഷനില്‍ ഉപഗ്രഹം ട്രാക്ക് ചെയ്തു, അതേസമയം ആദിത്യ-എല്‍1 നായി ഫിജി ദ്വീപുകളില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള ഗതാഗതയോഗ്യമായ ടെര്‍മിനല്‍ പോസ്റ്റ്-ബേണ്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കും'' ഐഎസ്ആര്‍ഒ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഭൂമിയില്‍ നിന്ന് 256 കിലോമീറ്റര്‍ അടുത്ത ദൂരവും 1,21,973 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. ദീര്‍ഘവൃത്താകൃതിയിലുള്ളതാണ് പുതിയ ഭ്രമണപഥം. അടുത്ത ഘട്ടം ട്രാന്‍സ്- ലെഗ്രാഞ്ചിയന്‍ പോയിന്റ് 1 ഇന്‍സെര്‍ഷന്‍ സെപ്റ്റംബര്‍ 19 ന് നടക്കും.
Aditya-L1 Mission:
— ISRO (@isro) September 4, 2023
The second Earth-bound maneuvre (EBN#2) is performed successfully from ISTRAC, Bengaluru.
ISTRAC/ISRO's ground stations at Mauritius, Bengaluru and Port Blair tracked the satellite during this operation.
The new orbit attained is 282 km x 40225 km.
The next… pic.twitter.com/GFdqlbNmWg
ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സണ്‍-എര്‍ത്ത് ലഗ്രാന്‍ജിയന്‍ പോയിന്റിന് (എല്‍1) ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്ന് സൂര്യനെ പഠിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ നിരീക്ഷണ കേന്ദ്രമാണ് ആദിത്യ-എല്‍1. പേടകത്തിന്റെ സെപ്റ്റംബര്‍ 3, 5, 10 തീയതികളില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായിരുന്നു.
125 ദിവസം സഞ്ചരിച്ചാണ് ഉപഗ്രഹം സൂര്യനും ഭൂമിക്കും ഇടയിലുള്ള ലക്ഷ്യസ്ഥാനമായ എല്‍ വണ്‍ പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുക. ഇതിനിടെ അഞ്ചുതവണയണ് ഭ്രമണപഥം ഉയര്‍ത്തേണ്ടത്. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്. 16 ദിവസമാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ ആദ്യത്യ തുടരുക. ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്.അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.