/indian-express-malayalam/media/media_files/uploads/2023/09/AdithyaL1.jpg)
ഭൂമിയുടെയും ചന്ദ്രന്റെയും സെല്‍ഫിയെടുത്ത് ആദിത്യ എല്‍-1; ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ|ഫൊട്ടോ; ഐഎസ്ആര്‍ഒ(എക്‌സ്)
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രയിലാണ്. വിക്ഷേപിച്ച് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം ആദിത്യ എല്‍1 ദൗത്യം സൂര്യനിലേക്കുള്ള യാത്രാമധ്യേ ഒരു സെല്‍ഫിയും എടുത്തു. ബഹിരാകാശ പേടകം എടുത്ത ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രത്തോടൊപ്പമുള്ള സെല്‍ഫി അടങ്ങിയ വീഡിയോ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
ഐഎസ്ആര്‍ഒ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബഹിരാകാശ പേടകത്തിന്റെ ഓണ്‍ബോര്‍ഡ് ക്യാമറയില്‍ പകര്‍ത്തിയ ചിത്രം കാണിക്കുന്നു, ദൗത്യം നടത്തുന്ന രണ്ട് പ്രധാന ശാസ്ത്ര പരീക്ഷണങ്ങള്‍ ചിത്രത്തില്‍ കാണാം. മറ്റ് ദൗത്യങ്ങള്‍ പഠിച്ചിട്ടില്ലാത്ത ആന്തരിക പാളികള്‍ ഉള്‍പ്പെടെ സോളാര്‍ കൊറോണയെക്കുറിച്ച് പഠിക്കുന്ന വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് (വിഇഎല്‍സി), സൗര അന്തരീക്ഷത്തിന്റെ വിവിധ പാളികള്‍ പഠിക്കുന്ന സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് (എസ്.യു.ഐ.ടി) എന്നിവയും കാണിക്കുന്നു. സൂര്യന്റെ വിവിധ പ്രത്യേകതകള്‍ പഠിക്കാനായി ആദിത്യ എല്‍ വണ്ണില്‍ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ രണ്ടും.
സെപ്തംബര്‍ 2 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍, ചൊവ്വാഴ്ച രാവിലെ ആദിത്യ എല്‍ 1 ന്റെ ഭ്രമണപഥം ഉയര്‍ത്തുന്നതിനുള്ള ശ്രമം വിജയിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ബഹിരാകാശ പേടകം ഇപ്പോള്‍ ഭൂമിക്ക് ചുറ്റും 282 കിലോമീറ്റര്‍ X 40,225 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ സഞ്ചരിക്കുകയാണ്. സെപ്റ്റംബര്‍ 2 ന് വിക്ഷേപിച്ച പേടകം ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭൂമി-സൂര്യന്‍ സിസ്റ്റത്തിലെ എല്‍ 1 പോയിന്റിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് കുറച്ച് ദിവസത്തേക്ക് ഭൗമ ഭ്രമണപഥത്തില്‍ തുടരും.
ചന്ദ്രയാന്‍-3 ദൗത്യം പോലെ തന്നെ ആദിത്യ എല്‍1 ഏതാനും ദിവസങ്ങള്‍ കൂടി ഭൗമ ഭ്രമണപഥത്തില്‍ തുടരും. ഇതിനോടകം രണ്ട് തവണാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ രണ്ടാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും ഭ്രമണപഥം ഉയര്‍ത്തി. ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തും. അതിന് ശേഷമാണ് പേടകം ഭൂമിയുടെ സ്വാധീനമേഖലയില്‍ നിന്ന് പുറത്തുകടന്ന് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുക. പേടകത്തിന്റെ അടുത്ത ഭ്രമണപഥം ഉയര്‍ത്തുന്നത് സെപ്റ്റംബര്‍ 10 നാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.
125 ദിവസം സഞ്ചരിച്ചാണ് ഉപഗ്രഹം സൂര്യനും ഭൂമിക്കും ഇടയിലുള്ള ലക്ഷ്യസ്ഥാനമായ എല്‍ വണ്‍ പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുക. ഇതിനിടെ അഞ്ചുതവണയണ് ഭ്രമണപഥം ഉയര്‍ത്തേണ്ടത്. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്. 16 ദിവസമാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ ആദ്യത്യ തുടരുക.
Aditya-L1 Mission:
— ISRO (@isro) September 7, 2023
👀Onlooker!
Aditya-L1,
destined for the Sun-Earth L1 point,
takes a selfie and
images of the Earth and the Moon.#AdityaL1pic.twitter.com/54KxrfYSwy
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.