scorecardresearch

ഐഎസ്ആര്‍ഒയുടെ ആദിത്യ എല്‍1 സോളാര്‍ മിഷന്‍ വിക്ഷേപണം നാളെ

സൗര വികിരണങ്ങള്‍ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.

സൗര വികിരണങ്ങള്‍ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ISRO|India|sun

ഐഎസ്ആര്‍ഒയുടെ ആദിത്യ എല്‍1 സോളാര്‍ മിഷന്‍ വിക്ഷേപണം| ഫൊട്ടോ; ഐഎസ്ആര്‍ഒ(എക്‌സ്)

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ -3 ന്റെ ചരിത്ര വിജയത്തിന് ശേഷം ഐഎസ്ആര്‍ഒയുടെ സൂര്യനിലേക്കുള്ള ദൗത്യം ആദിത്യ-എല്‍1 സോളാര്‍ പ്രോബ് വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് സെപ്റ്റംബര്‍ 2 ശനിയാഴ്ച രാവിലെ 11.50 ന്
ദൗത്യം വിക്ഷേപിക്കും.

Advertisment

സൂര്യനെക്കുറിച്ചു പഠിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ ദൗത്യമെന്ന പ്രത്യേകതയാണ് ആദിത്യ എല്‍1ന് ഉള്ളത്. വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയാക്കിയതായും റോക്കറ്റും ഉപഗ്രഹവും തയ്യാറാണെന്നും ഇനി കൗണ്ട്ഡൗണ്‍ ആരംഭിക്കണമെന്നും ഐഎസ്ആര്‍ഒ മേധാവി സോമനാഥ് അറിയിച്ചു.

ചന്ദ്രയാന്‍ -3 ന് സമാനമായി ആദ്യം ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച് അതിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും അത് സൂര്യനിലേക്കുള്ള പാതയിലേക്ക് ചായുകയും ചെയ്യും. 4 മാസത്തെ യാത്രയ്ക്കു ശേഷമായിരിക്കും ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ളസൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയില്‍ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എല്‍1)ല്‍ എത്തുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൗര വികിരണങ്ങള്‍ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.

Advertisment

വൈദ്യുതകാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് സൂര്യന്റെ അന്തരീക്ഷത്തിലെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, ഏറ്റവും പുറം പാളികള്‍ എന്നിവ നിരീക്ഷിക്കാന്‍ ഇത് ഏഴ് പേലോഡുകള്‍ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകും. ഐഎസ്ആര്‍ഒ, പൂനെയിലെ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, മറ്റ് സംഘടനകള്‍ എന്നിവയിലെ ശാസ്ത്രജ്ഞരുടെ ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ആദിത്യ-എല്‍1 ദൗത്യം.

Isro Sun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: