മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കുന്നുണ്ടോ ഇല്ലയോ. കഴിഞ്ഞ ആഴ്ച മുതല്‍ ധാരാളം ആശയക്കുഴപ്പങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഫൈനാന്‍ഷ്യല്‍ ടൈംസില്‍ വന്ന വാര്‍ത്ത ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ടിക് ടോക്കിന്റെ യുഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല അതിനും അപ്പുറത്തേക്കാണ് മൈക്രോസോഫ്റ്റിന്റെ കണ്ണെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിക് ടോക്കിനെ പൂര്‍ണമായും ഏറ്റെടുക്കാനാണ് കമ്പനിക്ക് താല്‍പര്യമെന്ന് വാര്‍ത്തയില്‍ പറയുന്നു.
അമേരിക്കന്‍ കമ്പനിക്ക് വിറ്റില്ലെങ്കില്‍ ടിക് ടോക്കിനെ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൈക്രോസോഫ്റ്റ്-ടിക് ടോക് ഇടപാടിനെ കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നത്. “അതൊരു അമേരിക്കന്‍ കമ്പനിയാകാന്‍ പോകുന്നു. സുരക്ഷയുടെ കാര്യത്തില്‍ ഒരു പ്രശ്‌നവും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,” ട്രമ്പ് പറഞ്ഞു.
സെപ്തംബര്‍ 20 വരെയാണ് ട്രമ്പ് ടിക് ടോക്കിന് സമയം അനുവദിച്ചിരിക്കുന്നത്. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ യുഎസിലും ടിക് ടോക്കിന് നിരോധനം വരും. നേരത്തെ ഇന്ത്യയും ടിക് ടോക്ക് അടക്കുള്ള 105 ചൈനീസ് ആപ്പുകളെ നിരോധിച്ചിരുന്നു.
മൈക്രോ സോഫ്റ്റുമായുള്ള ഇടപാട് നടപ്പിലായാല്‍ ഇന്ത്യയില്‍ ടിക് ടോക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.
Read Also: നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടികയിലേക്ക് ഷവോമിയുടെ മി ബ്രൗസർ പ്രോയും
ഇപ്പോള്‍ എന്താണ് മൈക്രോസോഫ്റ്റില്‍ സംഭവിക്കുന്നത്?. ടെക് വമ്പന്‍ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണോ ഏറ്റെടുക്കാന്‍ പോകുന്നത്?. അതോ ആഗോള തലത്തിലെ ഏറ്റെടുക്കല്‍ നടക്കുമോ?.
ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറത്തേക്ക് നോക്കുന്നുണ്ട്. മൈക്രോ സോഫ്റ്റിന് ഇന്ത്യയിലേയും യൂറോപ്പിലേയും ടിക് ടോക് വിഭാഗങ്ങളില്‍ കൂടി താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇവിടങ്ങളില്‍ നിന്നാണ് ടിക് ടോക്കിന്റെ ഭൂരിഭാഗം വരുമാനവും വരുന്നത്. എന്നാല്‍ ഇതുവരേയും മൈക്രോസോഫ്റ്റില്‍ നിന്നോ ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാന്‍സില്‍ നിന്നോ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതേസമയം, ബിസിനസ് ഇന്‍സൈഡറിലെ വാര്‍ത്ത ഫൈനാന്‍ഷ്യല്‍ ടൈംസിലെ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് വാദിക്കുന്നു. ഈ ഇടപാടിനെ കുറിച്ച് സംസാരിക്കുന്നവരെ രണ്ടു വാര്‍ത്തകളും ഉദ്ധരിച്ചിട്ടില്ല.
തുടക്കത്തില്‍ മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ട്രമ്പിന്റെ പ്രസ്താവനയ്ക്കുശേഷം മൈക്രോസോഫ്റ്റ് ടിക് ടോക്ക് യുഎസിനെ മാത്രം ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നു. ഇപ്പോള്‍ ഇടപാട് ആരംഭ ഘട്ടത്തില്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടിക് ടോക്കിന്റെ അമേരിക്കന്‍ വിഭാഗത്തെ മാത്രം വാങ്ങുന്നതിനേക്കാള്‍ ആഗോള ഏറ്റെടുക്കല്‍ നടത്തുന്നതില്‍ അര്‍ത്ഥമുണ്ട്. കാരണം, ആദ്യമായിട്ടാണ് ഒരു സോഷ്യല്‍ മീഡിയ ശൃംഖല പ്രാദേശികമായി വിഘടിക്കുന്നത്. മാത്രമല്ല, ബൈറ്റ് ഡാന്‍സിനും മൈക്രോസോഫ്റ്റിനും അതൊരു തലവേദനയായി മാറുകയും ചെയ്യും. ഒരു ഭാഗം മാത്രം വാങ്ങുന്നതിലൂടെ അനവധി നിക്ഷേപ, വരുമാന വെല്ലുവിളികള്‍ രണ്ട് ടെക് വമ്പന്‍മാര്‍ക്കും ഉണ്ടാകും.
Read in English: Is Microsoft going to buy TikTok? 10 latest developments