scorecardresearch

ട്രെയിൻ യാത്ര വിവരം വാട്‌സ്ആപ്പിൽ അറിയുന്നത് എങ്ങിനെ?

മെയ്‌ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് പുതിയ പദ്ധതി ഐആർസിടിസി ആവിഷ്‌കരിച്ചിരിക്കുന്നത്

മെയ്‌ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് പുതിയ പദ്ധതി ഐആർസിടിസി ആവിഷ്‌കരിച്ചിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Southern Railway, Railway line, Salem, Morapur, kerala trains, maoists, ദക്ഷിണ റയിൽവേയിൽ അട്ടിമറി ശ്രമം, കേരളത്തിലേക്കുള്ള തീവണ്ടികൾ

ട്രെയിൻ യാത്രാ വിവരങ്ങൾ വാട്‌സ്ആപ്പ് വഴി അറിയാനുളള പദ്ധതിക്ക് ഐആർസിടിസി തുടക്കം കുറിച്ചു. മെയ്‌ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് ഈ സേവനം ഇന്ത്യൻ റെയിൽവെയിൽ ലഭ്യമാക്കുന്നത്. യാത്രക്കാരിൽ വലിയൊരു വിഭാഗം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരായതിനാലാണ് ഐആർസിടിസി ഇത്തരമൊരു നീക്കം നടത്തിയത്.

Advertisment

ഇതോടെ ട്രെയിൻ വിവരം അറിയാൻ വിവിധ ആപ്ലിക്കേഷനുകളെയും വെബ്സൈറ്റുകളെയും യാത്രക്കാർക്ക് ആശ്രയിക്കേണ്ടതില്ല. ട്രയിൻ എവിടെയെത്തി, വൈകിയാണോ ഓടിക്കൊണ്ടിരിക്കുന്നത്, എത്ര സമയത്താണ് ട്രയിൻ യാത്ര ആരംഭിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാനാവും.

ഇതിനായി ആദ്യം ഗൂഗിളിന്റെ ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ സ്റ്റോറിൽ നിന്നോ, അല്ലെങ്കിൽ ഐഫോണിന്റെ ആപ് സ്റ്റോറിൽ നിന്നോ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുക. പിന്നീട് 07349389104 എന്ന മെയ്‌ക് മൈ ട്രിപ്പിന്റെ വാട്‌സ്ആപ്പ് നമ്പര്‍ മൊബൈലിൽ സേവ് ചെയ്യണം.

പിന്നീട് വാട്‌സ്ആപ്പിന്റെ കോണ്ടാക്‌ട് പട്ടിക റിഫ്രഷ് ചെയ്ത് ഈ നമ്പർ ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. മേക്ക് മൈ ട്രിപ്പിന്റെ ചാറ്റ് തുറക്കുക. ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് അറിയാനുള്ള ട്രെയിന്‍ നമ്പര്‍ അയക്കുക. അതുപോലെ നിങ്ങളുടെ ബുക്കിങ് സ്റ്റാറ്റസ് ആണ് അറിയേണ്ടതെങ്കില്‍, നിങ്ങളുടെ പിഎന്‍ആര്‍ നമ്പര്‍ നല്‍കിയാല്‍ മതി. മേക്ക് മൈ ട്രിപ്പ് നിങ്ങളുടെ ബുക്കിങ് സ്റ്റാറ്റസ് പറഞ്ഞു തരും.

Indian Railway Irctc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: