iQoo Z5 5G launched in India: ഐക്യൂ Z5 ഇന്ത്യയിൽ അവതരിപ്പിച്ചു. ചൈനീസ് വിപണിയിൽ പുറത്തിറക്കിയതിനു തൊട്ട് പിന്നാലെയാണ് ഈ മിഡ് റേഞ്ച് ഫോൺ ഇന്ന് ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്. ഐക്യൂ Z3, ഐക്യൂ 7 സീരീസ് എന്നിവയ്ക്കൊപ്പം ഐക്യൂ Z5 ഇന്ത്യയിൽ ലഭ്യമാകും. ഫോണിനെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം താഴെ വായിക്കാം.
പുതിയ ഐക്യൂ Z5 ന്റെ 8ജിബി/128ജിബി വേരിയന്റിന് 23,990 രൂപയും 12ജിബി/256ജിബി വേരിയന്റിന് 26,990 രൂപയുമാണ് വില. ആർട്ടിക് ഡോൺ, മിസ്റ്റിക് സ്പേസ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഒക്ടോബർ 3 മുതൽ ഐക്യൂ വെബ്സൈറ്റിലൂടെയും ആമസോണിലൂടെയും ഈ ഫോൺ വാങ്ങാം.
ലോഞ്ച് ഓഫറായി എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 1,500 രൂപയുടെ കിഴിവും ആമസോൺ കൂപ്പണിൽ1500 രൂപയുടെ കിഴിവും ലഭിക്കും. ഒമ്പത് മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐയിലും ഫോൺ ലഭ്യമാണ്.
സവിശേഷതകൾ
ഐക്യൂ Z5 ആൻഡ്രോയിഡ് 11 ആയാണ് വരുന്നത്, 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 × 2,400 പിക്സൽ) എൽസിഡി ഡിസ്പ്ലേയും 120ഹേർട്സ് റിഫ്രഷ് നിരക്കും 240ഹേർട്സ് ടച്ച് സാമ്പിൾ നിരക്കും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഡിസിഐ 20: 9 പാനൽ, ഡിസിഐ-പി 3 കളർ ഗാമറ്റും എച്ച്ഡിആർ 10 സപ്പോർട്ടും ഇതിനുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 778 ജി പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ ഇത് 8ജിബി/ 12ജിബി എൽപിഡിഡിആർ 5 റാമും 128ജിബി/ 256ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും നൽകുന്നു. ഐക്യൂ Z5ൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. 64എംപി പ്രൈമറി സെൻസറും 8എംപി അൾട്രാവൈഡ് സെൻസറും 2എംപി മാക്രോ സെൻസറും അടങ്ങിയതാണിത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 16 എംപി മുൻ ക്യാമറയും നൽകിയിരിക്കുന്നു.
5,000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഫോണിന് 44വാട്ടിന്റെ അതിവേഗ ചാർജിംഗും ഉണ്ട്, ഇതിൽ വലിയ ബാറ്ററിയാണെങ്കിലും ഐക്യൂ Z3 നേക്കാൾ അല്പം കുറഞ്ഞ വേഗതയിലാണ് ചാർജിങ്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, യുഎസ്ബി-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ പോർട്ട്, 4 ഡി ഗെയിം വൈബ്രേഷനുകൾ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും പുതിയ ലിക്വിഡ് കൂളിംഗ് സിസ്റ്റവുമാണ് മറ്റു സവിശേഷതകൾ.
Also Read: ഓപ്പോ എ16 ഇന്ത്യയിൽ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം