ഐക്യുഒഒ അവരുടെ പുതിയ സ്മാര്‍ട്ട്ഫോണായ നിയൊ 6 ഇന്ത്യന്‍ വിപണിയിലിറക്കി. സ്നാപ്ഡ്രാഗണ്‍ 870 ചിപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. നിയൊ 6 ന്റെ മറ്റ് സവിശേഷതകളും വിലയും പരിശോധിക്കാം.
സവിശേഷതകള്‍
6.62 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇ4 അമോഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. 120 ഹേര്‍ട്ട്സാണ് റിഫ്രെഷ് റേറ്റ്. 360 ഹേര്ട്ടസ് ടച്ച് വരെ സാമ്പ്ലിങ്ങുമുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് മറ്റൊരു പ്രത്യേകത.
64 മെഗാ പിക്സലാണ് (എംപി) പ്രധാന ക്യാമറ. എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറയും രണ്ട് എംപി മാക്രൊ ക്യാമറയും ഒപ്പമുണ്ട്. 16 എംപിയാണ് സെല്‍ഫി ക്യാമറ. 4,600 എംഎഎച്ചാണ് ബാറ്ററി. 80 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 12 മിനിറ്റുകൊണ്ട് പകുതി ചാര്‍ജാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഇന്‍ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സ്കാനറാണ് ഫോണില്‍ വരുന്നത്. രണ്ട് വര്‍ഷത്തെ സിസ്റ്റം അപ്ഡേറ്റുകളും മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും ഉണ്ടായിരിക്കും. ആന്‍ഡ്രോയിഡ് 12 ഫണ്‍ടച്ച് ഒഎസ് 12 ലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
വിലയും ലഭ്യതയും
രണ്ട് വേരിയന്റുകളിലായാണ് ഫോണ്‍ എത്തുന്നത്. എട്ട് ജിബി റാം 128 ജിബി സ്റ്റോറേജ് വരുന്നതിന് 29,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 33,999 രൂപയുമാണ് വില. ഡാര്‍ക്ക് നോവ, സൈബര്‍ റേജ് എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയിലിറക്കിയിരിക്കുന്നത്. അമസോണില്‍ ഫോണ്‍ ലഭ്യമാണ്.
Also Read: ഐഫോൺ വാങ്ങാൻ പ്ലാനുണ്ടോ?, 60,000ൽ താഴെ വില വരുന്ന മികച്ച ഡീലുകൾ ഇതാ