Latest News

ഐക്യു 3 ഇന്ത്യയിൽ; അറിയാം വിലയും സവിശേഷതകളും

ആദ്യത്തെ 5ജി ഫോണെന്ന അവകാശ വാദവുമായി മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോൺ എത്തുന്നത്

iqoo 3, iqoo 3 price, iqoo 3 price in india, iqoo 3 specs, iqoo 3 5g phone, iqoo 3 5g phone price, iqoo 3 vs realme x50 pro, iqoo 3 vs realme x50 pro features, iqoo 3 vs realme x50 pro comparison, iqoo 3 vs realme x50 pro camera, iqoo 3 vs realme x50 pro specifications, realme x50 pro, realme x50 pro price, realme x50 pro specifications, realme x50 pro features, realme x50 pro price

വിവോയുടെ സബ് ബ്രാൻഡായി ഇന്ത്യൻ വിപണിയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് ഐക്യു. ചൈനയിലേതു പോലെ തന്നെ ഇന്ത്യയിലും സ്വതന്ത്ര കമ്പനിയായി പ്രവർത്തിക്കുന്ന ഐക്യു, ഐക്യു 3 എന്ന മോഡലാണ് വിപണിയിൽ ആദ്യം എത്തിക്കുന്നത്. ഫെബ്രുവരി 25നാണ് കമ്പനി ഫോൺ അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗൻ 865 ഫ്ലാഗ്ഷിപ് പ്രൊസസറിൽ ആദ്യമായി ഇന്ത്യയിലെത്തുന്ന ഫോണെന്ന പ്രത്യേകതയോടൊപ്പം ആദ്യത്തെ 5ജി ഫോണെന്ന അവകാശ വാദവുമായാണ് ഐക്യു 3യുടെ വരവ്.

6.44 ഇഞ്ച് ഫുൾഎച്ച്ഡി+സൂപ്പർ അമോൾഡ് സ്ക്രീനോടുകൂടിയാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്. 48MPയുടെ പ്രൈമറി സെൻസറിനോടൊപ്പം 13MP ടെലി ഫോട്ടൊ സെൻസറും 13MPയുടെ തന്നെ അൾട്രാ വൈഡ് ലെൻസും 2MPയുടെ ബൊക്കെ സെൻസറും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ.

4440 mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 55W സൂപ്പർ ഫ്ലാഷ് ചാർജും ഫോണിന്റെ പ്രത്യേകത. ഗെയിമിങ് ഫീച്ചറുകളും ഫോണിന്റെ സവിശേഷതയാണ്.

മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. 8GB റാം 128GB ഇന്റേണൽ മെമ്മറിയുള്ള ഫോണിന് 36990 രൂപയാണ് വില. 8GB റാം 256GB ഇന്രേണൽ മെമ്മറിയുള്ള ഫോണിന് 39,990 രൂപയും 12GB റാം 256GB ഇന്റേണൽ മെമ്മറിയുള്ള ഫോണിന് 44,990 രൂപയുമാണ് വില. ആദ്യം പറഞ്ഞ രണ്ട് മോഡലുകളും 4G വേരിയന്റും മൂന്നാമത്തെ മോഡൽ 5G വേരിയന്റുമാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Iqoo 3 price and specifications

Next Story
64MP ക്വാഡ് ക്യാമറ, 4500mAh ബാറ്ററി; മിഡ് റേഞ്ചിൽ വിലയിൽ വിപണി പിടിക്കാൻ പോകോ X2
The moderation of comments is automated and not cleared manually by malayalam.indianexpress.com