ഐപിഎൽ 2022 ടിവിയിൽ കേബിൾ അല്ലെങ്കിൽ ഡിടിഎച്ച് വഴി നിങ്ങൾക്ക് കാണാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഫോണിലോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലോ ഒരു ഡിസ്നി + ഹോട്ട്‌സ്റ്റാർ ആപ്പ് വഴി കാണാം. ഇതിനായി ഒരു ഡിസ്നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. ഒരു ഡിസ്നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വഴി നിങ്ങളുടെ സ്‌മാർട്ട് ടിവിയിലോ ടാബ്‌ലെറ്റിലോ സ്‌മാർട്ട്‌ഫോണിലോ ഹോട്ട്സ്റ്റാറിന്റെ കണ്ടന്റ് ലൈബ്രറിയിൽ നിന്ന് നിങ്ങളുടെ മത്സരമോ ഏതെങ്കിലും സിനിമയോ ഷോയോ സ്ട്രീം ചെയ്യാൻ കഴിയും.
ഇന്ത്യയിലെ മൂന്ന് പ്രമുഖ ടെലികോം സേവന ദാതാക്കളും ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ കോംപ്ലിമെന്ററി പ്ലാനുകൾ നൽകുന്നു. ഡാറ്റാ വോയ്സ് സേവനങ്ങൾക്കൊപ്പം ഒരു വർഷം മുഴുവനും ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്ന ബണ്ടിൽഡ് പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ആണ് ഇവ.
ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്നുള്ള, 650 രൂപയിൽ താഴെയുള്ള, ഇത്തരത്തിലുള്ള എല്ലാ പ്ലാനുകളും പരിശോധിക്കാം.
എയർടെൽ
നിങ്ങൾക്ക് ഉപയോഗിക്കാവുന്ന രണ്ട് പ്ലാനുകൾ എയർടെല്ലിനുണ്ട്. 599 രൂപയുടെ പ്ലാനും 499 രൂപയുടെ പ്ലാനും ആണ് അവ. 599 രൂപ പ്ലാൻ ഒരു വർഷം ഡിസ്‌നി + ഹോട്ട്‌സ്റ്റാറും 28 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 499 രൂപ പ്ലാൻ ഒരു വർഷത്തേക്ക് ഡിസ്‌നി + ഹോട്ട്‌സ്റ്റാറും കൂടാതെ 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. രണ്ട് പ്ലാനുകളും അൺലിമിറ്റഡ് കോളിംഗ് നൽകുന്നു.
ജിയോ
ഒരു വർഷത്തേക്ക് കോംപ്ലിമെന്ററി ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനുമായി വരുന്ന രണ്ട് പ്ലാനുകൾ ജിയോ നൽകുന്നു. ഇതിൽ 601 രൂപയുടെ പ്ലാനിൽ പ്രതിദിനം മൂന്ന് ജിബി ഡാറ്റയും ആറ് ജിബി അധിക ഡാറ്റയും അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നു.
499 രൂപയുടെ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസും ലഭിക്കും.
വോഡഫോൺ ഐഡിയ
ഒരു വർഷത്തേക്ക് കോംപ്ലിമെന്ററി ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനുമായി വരുന്ന രണ്ട് പ്ലാനുകളാണ് വോഡഫോൺ ഐഡിയയിൽ. അൺലിമിറ്റഡ് കോളിംഗിനൊപ്പം പ്രതിദിനം മൂന്ന് ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ബിഞ്ജ് ഓൾ നൈറ്റ് ഓഫറും നൽകുന്ന 601 രൂപയുടെ പ്ലാനാണ് ഇതിലൊന്ന്. അൺലിമിറ്റഡ് കോളിംഗിനൊപ്പം പ്രതിദിനം രണ്ട് ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്ന 499 രൂപയുടെ പ്ലാനാണ് മറ്റൊന്ന്