Latest News

ബിഎസ്എൻഎൽ ഐപിഎൽ ഓഫർ; ക്രിക്കറ്റ് വിവരങ്ങൾ ഫ്രീ എസ്എംഎസായും

199, 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ക്രിക്കറ്റ് എസ്എംഎസ് ലഭിക്കും

BSNL, ബിഎസ്എന്‍എല്‍, BSNL prepaid plans, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകൾ, BSNL's news prepaid plans, ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ, BSNL prepaid plans offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ, BSNL prepaid plans 2020, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ 2020, BSNL prepaid recharge, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ്, BSNL prepaid recharge offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ് ഓഫർ,  BSNL data offer, ബിഎസ്എന്‍എല്‍ ഡേറ്റ ഓഫർ, BSNL free call offer, ബിഎസ്എന്‍എല്‍ ഫ്രീ കോൾ ഓഫർ, ie malayalam, ഐഇ മലയാളം

ഐപിഎൽ സീസണിനോടനുബന്ധിച്ച് ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി രണ്ടു ഐപിഎൽ റീചാർജ് പ്ലാനുകൾ പുറത്തിറക്കി. 199, 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ക്രിക്കറ്റ് എസ്എംഎസ് ലഭിക്കും. ഇതിനൊപ്പം അൺലിമിറ്റഡ് വോയിസ് കോളുകളും സൗജന്യ ഡാറ്റയുമുണ്ട്.

Read: ദിവസവും 2 ജിബി ഡാറ്റ, ബിഎസ്എൻഎൽ 98 രൂപ പ്രീപെയ്ഡ് പ്ലാൻ പരിഷ്കരിച്ചു

ടെലികോം ടോക് റിപ്പോർട്ട് അനുസരിച്ച് ബിഎസ്എൻഎൽ 199 രൂപയുടെ ഐപിഎൽ റീചാർജ് ഓഫറിന്റെ കാലാവധി 28 ദിവസമാണ്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും 1 ജിബി വച്ച് 28 ജിബിയും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും.

ബിഎസ്എൻഎൽ 499 രൂപയുടെ ഐപിഎൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ നാഷണൽ റോമിങ് കോളുകളും ദിവസം 1 ജിബി വച്ച് 90 ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. 90 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഇതിനുപുറമേ ദിവസവും 100 എസ്എംഎസുമുണ്ട്.

Read: ദിവസവും 1ജിബി, 54 ദിവസം കാലാവധി; ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 298 രൂപ പ്ലാൻ

ഈ രണ്ടു പ്ലാനുകളിലും സൗജന്യമായി ഐപിഎല്ലുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്എംഎസായി ലഭിക്കും. ഇതിനൊപ്പം സൗജന്യ ക്രിക്കറ്റ് പിആർബിടി (Personalised Ring Back Tone) കിട്ടും. ബിഎസ്എൻഎല്ലിന്റെ 20 സർക്കിളുകളിൽ മാർച്ച് 23 മുതൽ പ്ലാൻ ലഭിച്ചു തുടങ്ങും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 bsnl launches prepaid plans with free cricket sms alerts

Next Story
പത്തു മിനിറ്റിനിടെ ഷവോമിയുടെ റെഡ്മി നോട്ട് 4 വിറ്റഴിഞ്ഞത് 2.5 ലക്ഷംXiaomi,Redmi Note 4, phone, india
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express