ഐപിഎൽ കാലത്തിൽ ഉപഭോക്താക്കൾക്ക് സ്‌പോർട്സ് ചാനലുകൾ സൗജന്യമായി കാണാൻ അവസരം നൽകുകയാണ് എയർടെല്ലും ടാറ്റ സ്കൈയും. മേയ് 19 വരെയാണ് ഈ ഓഫർ. ടെലികോം ടോക് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്റ്റാർ സ്‌പോർട്സിന്റെ മുഴുവൻ ചാനലുകളുമാണ് എയർടെൽ ഉപഭോക്തക്കൾക്ക് സൗജന്യമായി കാണാൻ അവസരമൊരുക്കിയിരിക്കുന്നത്. സ്റ്റാർ സ്‌പോർട്സ് 1, സ്റ്റാർ സ്‌പോർട്സ് 1 ഹിന്ദി, സ്റ്റാർ സ്‌പോർട്സ് 1 എച്ച്ഡി, സ്റ്റാർ സ്‌പോർട്സ് 1 ഹിന്ദി എച്ച്ഡി, സ്റ്റാർ സ്‌പോർട്സ് 1 തെലുങ്ക്, സ്റ്റാർ സ്‌പോർട്സ് 1 തമിഴ്, സ്റ്റാർ സ്‌പോർട്സ് 1 കന്നഡ, സ്റ്റാർ സ്‌പോർട്സ് 1 ബംഗ്ല എന്നിവയാണ് ഐപിഎല്ലിനോട് അനുബന്ധിച്ച് സൗജന്യമായി ലഭിക്കുക. ഐപിഎൽ തീരുന്ന മേയ് 19 വരെ ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും.

ടാറ്റ സ്കൈ സ്റ്റാർ സ്‌പോർട്സ് 1 ഹിന്ദി, സ്റ്റാർ സ്‌പോർട്സ് 1 തമിഴ്, സ്റ്റാർ സ്‌പോർട്സ് 1 തെലുങ്ക്, സ്റ്റാർ സ്‌പോർട്സ് 1 കന്നഡ, സ്റ്റാർ സ്‌പോർട്സ് 1 ബംഗ്ല എന്നീ ചാനലുകളാണ് സൗജന്യമായി നൽകുന്നത്. എയർടെല്ലിനെ പോലെ മേയ് 19 വരെയാണ് ടാറ്റ സ്കൈയും ഈ ചാനലുകൾ സൗജന്യമായി കാണാനുളള അവസരം നൽകിയിരിക്കുന്നത്.

ഇതിനു പുറമേ പുതിയ ഫാമിലി സ്‌പോർട്സ് പായ്ക്കും ഉപഭോക്താക്കൾക്കായി ടാറ്റ സ്കൈ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് എല്ലാ സ്‌പോർട്സ് ചാനലുകളും കാണാനാകും. ഇതിനൊപ്പം ഏതാനും വിനോദ ചാനലുകളും ലഭിക്കും. 96 ചനാലുകൾ ഉൾപ്പെടുന്ന ഫാമിലി സ്‌പോർട്സ് പായ്ക്കിന്റെ എസ്ഡി വെർഷന്റെ നിരക്ക് 456 രൂപയും എച്ച്ഡി വെർഷന്റെ നിരക്ക് 646 രൂപയുമാണ്. പുതിയ പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ ഉപഭോക്താക്കൾ കസ്റ്റമർകെയറുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പ്ലാൻ മാറ്റുകയോ ചെയ്യാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ