ഐഫോണ്‍ വാങ്ങാന്‍ ഇത് നല്ല നേരം; ആപ്പിളിന്റെ പഴയ മോഡലുകള്‍ ഇപ്പോള്‍ കൈയ്യെത്തും ദൂരത്ത്

പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് ആഗോളവിപണിയിലും ഇന്ത്യന്‍ വിപണിയിലും വില കുറഞ്ഞു

ബുധനാഴ്ചയാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചത്. ഐഫോണ്‍ എക്സ്എസ്, ഐഫോണ്‍ എക്സ്എസ് മാക്സ്, ഐഫോണ്‍ എക്സ്ആര്‍ എന്നീ പുതുപുത്തന്‍ മോഡലുകളാണ് ആപ്പിള്‍ മുന്നോട്ട് വച്ചത്. ഈ മോഡലുകള്‍ പുറത്തുവന്നതോടെ പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് ആഗോളവിപണിയിലും ഇന്ത്യന്‍ വിപണിയിലും വില കുറഞ്ഞു. 29,900 രൂപയാണ് ഇപ്പോള്‍ ഐഫോണിന്റെ പഴയ മോഡലായ 6എസ് ലഭ്യമാകുന്നത്. 32 ജിബി വേരിയന്റിനാണ് ഈ വില. ഇനി നിങ്ങള്‍ വലിയ സ്ക്രീനാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ ഐഫോണ്‍ 6എസ് പ്ലസ് പരിഗണിക്കാം. ഈ മോഡലിന് 34,900 രൂപയാണ് ഇന്ന് ഇന്ത്യയിലെ വില.

പുതിയ വിലവിവരങ്ങള്‍ ആപ്പിളിന്റെ ഔദ്യോഗിക പേജില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ വില്‍പ്പന നിര്‍ത്തലാക്കിയ ഐഫോണ്‍ 6എസ്, 6എസ് പ്ലസ്, ഐഫോണ്‍ എക്സ് എന്നിവ ഇന്ത്യയില്‍ ലഭ്യമാണ്. ഐഫോണ്‍ എസ്ഇ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ഇല്ലാത്തത്. ബാക്കിയുളള മൂന്ന് മോഡലുകളും കുറഞ്ഞ വിലയ്ക്കാണ് ലഭ്യമാകുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ എക്സിന്റെ 64 ജിബി മോഡലിന് ഇപ്പോള്‍ 91,900 രൂപയാണ് വില. നേരത്തേ ഇതിന് 95,390 രൂപയായിരുന്നു വില. 256 ജിബി മോഡല്‍ 1,06,900 രൂപയ്ക്ക് ലഭിക്കും. 1,08,930 രൂപയില്‍ നിന്നാണ് കുറവുണ്ടായത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 8നും ഐഫോണ്‍ 8 പ്ലസിനും വിലയിടിവ് ഉണ്ടായിട്ടുണ്ട്. ഐഫോണ്‍ 8ന്റെ 64 ജിബി മോഡലിന് 59,900 രൂപയാണ് ഇന്നത്തെ വില. നേരത്തേ 67,940 രൂപയായിരുന്നു വില. 256 ജിബി മോഡല്‍ 74,900 രൂപയ്ക്ക് ലഭിക്കും. 81,500 ആയിരുന്നു മുമ്പത്തെ വില.

ഐഫോണ്‍ 8 പ്ലസിന്റെ 64 ജിബി മോഡലിന് 69,900 രൂപയായി കുറഞ്ഞു. നേരത്തേ ഇതിന്റെ വില 77,560 ആയിരുന്നു. 256 ജിബി മോഡലിന്റെ മുമ്പത്തെ വിലയായ 91,110ല്‍ നിന്നും 84,900 ആയി വില കുറഞ്ഞിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയും ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാവുന്നുണ്ട്. ഐഫോണ്‍ 7ന്റെ 32 ജിബി മോഡലിന് ഇപ്പോള്‍ 39,900 രൂപയാണ് വില. നേരത്തേ 52,370 രൂപയായിരുന്നു വില. 128 ജിബി മോഡല്‍ 61,560 എന്ന വിലയില്‍ നിന്നും 49,900ത്തില്‍ എത്തി. ഐഫോണ്‍ 7 പ്ലസിനും ഇപ്പോള്‍ 49,900 ആണ് വില.

ഐഫോണ്‍ 6 എസ് ഇപ്പോള്‍ 29,900 രൂപയ്ക്ക് ലഭിക്കും നേരത്തേ 42,900 ആയിരുന്നു 32 ജിബി മോഡലിന്റെ വില. 128 ജിബി മോഡലിന് ഇപ്പോള്‍ 39,900 രൂപയാണ് വില. ഐഫോണ്‍ 6 എസ് പ്ലസിന് 34,900 ആണ് ഇപ്പോഴത്തെ വില. നേരത്തേ ഇത് 52,240 ആയിരുന്നു.

പുതിയ മോഡലുകളായ ഐഫോണ്‍ എക്സ്എസിന്റെ 64 ജിബി മോഡലിന് 99,900 ആണ് ഇന്ത്യയിലെ വില. സെപ്റ്റംബര്‍ 28നാണ് ഫോണ്‍ രാജ്യത്ത് ലഭ്യമാവുക. 256 ജിബി മോഡലിന് 1,14,900 രൂപ വില വരും. 512 ജിബി മോഡലിന് 1,34,900 ആണ് വില. ഐഫോണ്‍ എക്സ് എസ് മാക്സിന്റെ 64 ജിബി മോഡലിന് 1.09,900 ആണ് വില. 256 ജിബി മോഡലിന് 1,24,900 വില വരും. 512 ജിബി മോഡലിന് 1,44,900 ആണ് വില. ഐഫോണ്‍ എക്സ് ആറിന്റെ 64 ജിബി മോഡലിന് 76,900 ആണ് വില. 128 ജിബി മോഡലിന് 81,900 ആണ് വില. 256 ജിബി മോഡല്‍ 91,900 രൂപയ്ക്ക് ലഭ്യമാവും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Iphone x iphone 8 iphone 7 iphone 6s price cut in india

Next Story
Apple iPhone XR, XS, XS Max Features, Specs & Price: ആപ്പിള്‍ ഐഫോണ്‍ പുതിയ മോഡലുകളുടെ സവിശേഷതകള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com