ഐഫോണ്‍ വാങ്ങാന്‍ പദ്ധതി ഇടുന്നുണ്ടോ? എങ്കില്‍ ഇതാണ് മികച്ച സമയം. ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണില്‍ ഇന്ന് മുതല്‍ (ഏപ്രില്‍ 10) തുടങ്ങുന്ന ഐഫോണ്‍ ഫെസ്റ്റില്‍ മികച്ച വിലക്കിഴിവിലാണ് ഫോണുകള്‍ ലഭ്യമാകുന്നത്. ഐഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ വാച്ചുകളും വിലക്കിഴിവില്‍ ലഭ്യമാണ്.
കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5,000 രൂപ ഡിസ്കൗണ്ടും ലഭ്യമാകും.

ഐഫോണ്‍ എക്സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ എന്നിവയാണ് വിലക്കിഴിവില്‍ ലഭ്യമാകുന്നത്. ഐഫോണ്‍ എക്സ് 64 ജിബി മോഡലിന് 79,999 രൂപയാണ് വില. 9000 രൂപയാണ് ഇതില്‍ വിലക്കിഴിവ് ലഭ്യമാകുന്നത്. എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഫോണ്‍ 75.999 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 15,900 രൂപ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

ഐഫോണ്‍ 8നും 8 പ്ലസിനും 3000 രൂപയാണ് ഡിസ്കൗണ്ട് ലഭിക്കുക. ഐഫോണ്‍ 8ന് ഇപ്പോള്‍ 51,999 രൂപയാണ് വില. ഐഫോണ്‍ 8 പ്ലസിന് 62,999 രൂപയും വിലയുണ്ട്. 41,999 രൂപയ്ക്കാണ് ഐഫോണ്‍ 7 വില്ക്കുന്നത്. 2000 രൂപ ഡിസ്കൗണ്ടും ലഭ്യമാകുന്നുണ്ട്. ഐഫോണ്‍ 6 എസ് പ്ലസില്‍ 2000 രൂപ ഡിസകൗണ്ടുണ്ട്. ഐഫോണ്‍ 6 എസിന് 1500 രൂപ ഡിസകൗണ്ടുണ്ട്. ഐഫോണ്‍ 6 എസ് പ്ലസ് 35,999 രൂപയ്ക്കും ഐഫോണ്‍ 6 എസ് 32,499 രൂപയ്ക്കും ലഭിക്കും. ഐഫോണ്‍ എസ്ഇ 1000 രൂപ ഇളവില്‍ 17,999 രൂപയ്ക്ക് ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ