ഫാദേഴ്സ് ഡേ പ്രമാണിച്ച് വൻ ഓഫറുകളാണ് ആപ്പിൾ ഐഫോണുകൾക്ക് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. 21,999 രൂപയ്ക്ക് ഐഫോൺ 6 ഫ്ലിപ്കാർട്ടിൽനിന്നും സ്വന്തമാക്കാം. ഇന്നു മുതൽ തുടങ്ങുന്ന ഈ ഓഫർ ജൂൺ 10 നാണ് അവസാനിക്കുക. ഇപ്പോൾ 24,990 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് ഐഫോൺ 6 വിറ്റഴിക്കുന്നത്.

ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് 3000 രൂപയുടെ ഡിസ്കൗണ്ടാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച അവസരമാണിത്. 16 ജിബി സ്റ്റോറേജുളള ആപ്പിൾ ഐഫോൺ 6 ആണ് 21,999 രൂപയ്ക്ക് നൽകുന്നത്. ഇതിനു പുറമേ 32 ജിബി സ്റ്റോറേജുളള ഐഫോൺ 6 വെറും 25,999 രൂപയ്ക്ക് ഈ ദിവസങ്ങളിൽ ഫ്ലിപ്കാർട്ടിൽനിന്നും സ്വന്തമാക്കാം.

ആപ്പിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റുകളിൽ ഒന്നാണ് ഐഫോൺ 6. ഫോണിന് 8 മെഗാപിക്സൽ പിന്‍ ക്യാമറയും 1.2 മെഗാപിക്സൽ മുന്‍ ക്യാമറയും ഉണ്ട്. പിന്‍ ക്യാമറയ്ക്ക് ട്രൂടോണ്‍ ഫ്‌ളാഷ്, എക്‌സ്‌പോഷര്‍ കണ്ട്രോള്‍, 43MP വരെയുള്ള പാനോറാമ ഷോട്ടുകള്‍ എടുക്കാം. 4.7 ഇഞ്ച്‌ ഡിസ്‌പ്ലേയാണുളളത്. സിനിമാറ്റിക് വിഡിയോ സ്റ്റബിലൈസേഷന്‍, തുടര്‍ച്ചയായ ഓട്ടോഫോക്കസ് തുടങ്ങിയ ഫീച്ചറുകളും ഫോണിനുണ്ട്. ആപ്പിളിന്റെ A8 ചിപ്പാണ് ഫോണിന് ശക്തി പകരുന്നത്. 129 ഗ്രാം ഭാരമാണ് ഫോണിനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ