/indian-express-malayalam/media/media_files/uploads/2023/06/ie-iPhone-13-Express-Photo.jpg)
Representation Image
ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ 15 സീരീസിന്റെ പ്രീ ഓര്‍ഡറുകള്‍ വര്‍ധിച്ചതോടെ ഉപഭോക്താക്കളോട് കാത്തിരിക്കാനാവശ്യപ്പെട്ട് ആപ്പിള്‍. പ്രീ ഓര്‍ഡറുകള്‍ ഇന്ത്യന്‍ സമയം അഞ്ചരയ്ക്ക് ആരംഭിക്കുമെന്നാണ് ഓണ്‍ലൈന്‍ സ്റ്റോര്‍ നല്‍കുന്ന വിവരം.
ഐഫോണ്‍ 15 സീരീസില്‍ നാല് വേരിയന്റുകളാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രൊ, ഐഫോണ്‍ 15 പ്രൊ മാക്സ്. ഐഫോണ്‍ പ്രൊ മോഡലുകളില്‍ ടൈറ്റാനിയസം ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്.
ആപ്പിള്‍ സ്റ്റോര്‍ വഴി ഇന്ത്യ, കാനഡ, ചൈന, ഫ്രാന്‍സ്, ജപ്പാന്‍ ഉള്‍പ്പടെ 40 രാജ്യങ്ങളിലുള്ളവര്‍ക്ക് ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാനാകും. ഈ മാസം രണ്ടാം തവണയാണ് ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഡൗണാകുന്നത്.
അടുത്തിടെ നടന്ന ഇവന്റി ഐഫോണ്‍ 15 സീരീസിന് പുറമെ, വാച്ച് സീരീസ് 9, വാച്ച് അള്‍ട്ര 2 എന്നിവയും കമ്പനി അവതരിപ്പിച്ചു.
ഐഫോണ്‍ പ്രൊ മാക്സ് ബേസ് വേരിയന്റിന് (256 ജിബി) ഇന്ത്യയില്‍ 1.59 ലക്ഷം രൂപയാണ് വില. ഐഫോണ്‍ 15 പ്രൊ (128 ജിബി) 1,34,900 രൂപയ്ക്കും ലഭ്യമാകും. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് ബേസ് വേരിയന്റുകള്‍ക്ക് 79,000 രൂപയും 89,900 രൂപയുമാണ് വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.