ആപ്പിളിന്റെ ഐഫോണ്‍ 14 സീരിസിലെ ബേസിക് മോഡലായ ഐഫോണ്‍ 14-ന് ഇന്ത്യയിലെ വിസ 79,900 രൂപയണ്. ലോകത്തിന്റെ പല രാജ്യങ്ങളിലേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് ഇന്ത്യയില്‍ ഫോണ്‍ വില്‍ക്കുന്നത്. ഫോണ്‍ വിപണിയിലെത്തിയിട്ട് കേവലം രണ്ട് മാസം മാത്രം പിന്നിടുമ്പോള്‍ തന്നെ വിവിധ ഓഫറുകളും ഐഫോണ്‍ പ്രേമികളെ തെടിയെത്തിയിരിക്കുകയാണ്.
ജിയോയുടെ സ്വന്തം ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ജിയോമാര്‍ട്ടിലും ഫോണിന്റെ വില 79,900 രൂപയാണ്. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇഎംഐ വഴിയും അല്ലാതെയും ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഈ ഓഫര്‍ ഉപയോഗിച്ചാല്‍ ഫോണിന്റെ വില 74,900-ലേക്ക് എത്തിക്കാനാകും.
ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ക്ക് പുറമെ മറ്റ് ഡിസ്കൗണ്ടുകളുമുണ്ട്. മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ജിയോ മാര്‍ട്ടില്‍ ഐഫോണ്‍ 14-ന് 2,000 രൂപ അധിക കിഴിവും വന്നേക്കും. എന്നാലിത് ഓഫ്ലൈന്‍ ഓഫറാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിയോമാര്‍ട്ട് ആപ്ലിക്കേഷനില്‍ ഇത് കാണാന്‍ സാധിക്കില്ല.
എന്നിരുന്നാലും ഓണ്‍ലൈനായി മേടിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എച്ച്ഡിഎഫ്സി ക്യാഷ്ബാക്ക് ഓഫര്‍ ഉപയോഗിക്കാം. ഇതിനായി ജിയോമാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ലോഗ് ഇന്‍ ചെയ്തശേഷം ഐഫോണ്‍ 14 തിരഞ്ഞെടുക്കുക.