ഒരു വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഐഫോണ്‍ 14-നില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങള്‍ ഐഫോണ്‍ 13-നില്ല. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഐഫോണ്‍ 14 സീരീസെത്തിയതോടെ 13 സീരീസിന് വമ്പന്‍ ഓഫറുകളാണുള്ളത്. ഐഫോണ്‍ 13-ന് 10,000 രൂപ വരെയാണ് കിഴിവുള്ളത്. 79,999 രൂപയാണ് ഫോണിന്റെ തുടക്ക വില. എന്നാല്‍ ആമസോണില്‍ നിന്ന് കേവലം 65,900 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം, വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഐഫോണ്‍ 13 – ആമസോണ്‍ ഇന്ത്യ
ബേസ് വേരിയന്റായ 128 ജിബി സ്റ്റോറേജ് വരുന്ന ഐഫോണ്‍ 13-ന് 65,900 രൂപയാണ് ആമസോണില്‍ വില. 256 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റിന് 74,900 രൂപയും 512 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റിന് 99,900 രൂപയുമാണ് വില.
ഇതിനൊപ്പം നിങ്ങളുടെ പഴയ ഐഫോണ്‍ കൈമാറ്റം ചെയ്യുകയാണെങ്കില്‍ 14,250 രൂപയുടെ കിഴിവും ലഭിക്കും. ഇതിലൂടെ ബേസ് വേരിയന്റിന്റെ വില 51,650-ല്‍ എത്തിക്കാനും കഴിയും.
6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന ഒഎല്‍ഇഡി എക്സ്ഡിആര്‍ ഡിസ്പ്ലെയാണ് ഐഫോണ്‍ 13-നില്‍ വരുന്നത്. ഡോള്‍ബി വിഷന്‍ പിന്തുണയുമുണ്ട്. ഐഒഎസ് 16-നിലേക്ക് അപ്ഡേറ്റ് ചെയ്യാനും സാധിക്കും. 12 മെഗാ പിക്സില്‍ (എംപി) വരുന്ന രണ്ട് ക്യമറകളാണ് ഫോണിന്റെ പിന്നിലായി വരുന്നത്. 12 എംപി തന്നെയാണ് സെല്‍ഫി ക്യാമറയും. 3,240 എംഎഎച്ചാണ് ബാറ്ററി.
ഐഫോണ്‍ 13 – ഫ്ലിപ്കാര്‍ട്ട്
ആമസോണിലേക്കാള്‍ വിലക്കുറവില്‍ ഐഫോണ്‍ 13 ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെ സെയില്‍ സമയത്ത് ലഭിക്കുമെന്നാണ് സൂചനകള്‍. 50,000 രൂപയിലും താഴെയായിരിക്കും വിലയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സെപ്തംബര്‍ 23-നാണ് സെയില്‍ ആരംഭിക്കുന്നത്.